സൗജന്യം ഇനി ഇല്ല; കുവൈറ്റ് വിദേശികളില്‍ നിന്ന് മരുന്നിന് പണം ഈടാക്കി തുടങ്ങി

കുവൈറ്റില്‍ വിദേശികളില്‍ നിന്ന് മരുന്നിന് ഫീസ് ഈടാക്കുവാന്‍ തുടങ്ങി. സര്‍ക്കാര്‍ ആശുപത്രികളില്‍ പത്ത് ദിനാറും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ അഞ്ച് ദിനാറും ഫീസ് ഈടാക്കാന്‍ കുവൈറ്റ് ആരോഗ്യമന്ത്രി ഡോ അഹമ്മദ് അല്‍ അവാദി നിര്‍ദേശം നല്‍കി.

നേരത്തെ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും മരുന്നുകള്‍ സൗജന്യമായാണ് വിദേശികള്‍ക്ക് നല്‍കിയിരുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ രണ്ട് ദിനാറും ആശുപത്രികളില്‍ പത്ത് ദിനാറുമാണ് കണ്‍സള്‍ട്ടേഷന്‍ ഫീസ് ഈടാക്കുന്നത്.

എന്നാല്‍ ഇനി മുതല്‍ പ്രവാസികള്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുവാന്‍ ഏഴ് ദിനാറും ആശുപത്രി സന്ദര്‍ശിക്കുവാന്‍ 20 ദിനാറുമായി ഫീസ് നല്‍കേണ്ടിവരും.

മരുന്നുകള്‍ പാഴാക്കുന്നത് തടയാനും ആരോഗ്യ സേവനങ്ങള്‍ ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചില പ്രത്യേക മേഖലകളെ ഫീസില്‍ നിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിച്ചുണ്ടെങ്കിലും ഇവ ഏതെന്ന് വ്യക്തമാക്കിയിട്ടില്ല.

Latest Stories

ചെട്ടിക്കുളങ്ങര അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ചു തന്നത്..; നയന്‍താരയുടെ അമ്മ ഓമന കുര്യന്‍

മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ വിമര്‍ശനം; പ്രചരിക്കുന്നത് വര്‍ഗീയ അജണ്ടയെന്ന് എംവി ഗോവിന്ദന്‍

സ്‌പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പ് റോക്കറ്റിൽ എന്തിനാണ് 'ബനാന സ്റ്റിക്കർ'?

റെക്കോർഡ് മൈലേജിൽ പുതിയ വാഗൺ ആർ!

ഇന്ത്യയിലെ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള സെഡാനുകൾ...

CHAMPIONS TROPHY 2025: രണ്ട് സ്റ്റേഡിയങ്ങളിൽ മുംബൈ ഭീകരാക്രമണ സൂത്രധാരന്റെ സാന്നിദ്ധ്യം; സംഭവം ഇങ്ങനെ

ഇനി സിനിമ ചെയ്യണ്ടെന്ന് പറഞ്ഞു, അയാളെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍..; പ്രഭുദേവയുമായുള്ള ബന്ധത്തില്‍ സംഭവിച്ചത്, വെളിപ്പെടുത്തി നയന്‍താര

മുനമ്പത്ത് സമവായ നീക്കവുമായി ലീഗ്; വിഷയം രമ്യമായി പരിഹരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി, പ്രദേശവാസികളോട് ലീഗ് നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചെന്ന് ആർച്ച് ബിഷപ്പ്

മണിപ്പൂർ ബിജെപിയിൽ കൂട്ടരാജി; ജിരിബാമിലെ 8 പ്രധാന നേതാക്കൾ രാജിവച്ചു

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വീണ ജോര്‍ജ്ജ്