ഫാമിലി- വിസിറ്റിംഗ് വിസ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ച് കുവെെറ്റ്

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഫാമിലി വിസയും വിസിറ്റിംഗ് വിസയും അനുവദിക്കില്ലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. തിങ്കളാഴ്ച മുതലാണ് വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചത്.

വിസാ നടപടികള്‍ക്കായി പുതിയ മെക്കാനിസം കൊണ്ടുവരുന്നതിന് മുന്നോടിയായി, ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ നിയന്ത്രിതമായി മാത്രമേ കുടുംബ-സന്ദര്‍ശക വിസ അനുവദിച്ചിരുന്നുള്ളൂ. 500 ദീനാറിന് മുകളില്‍ ശമ്പളം ഉള്ളവര്‍ക്ക് മാത്രമാണ് ഇവ നല്‍കിയിരുന്നത്.

ഇതാണ് താല്‍ക്കാലികമായി നിര്‍ത്തിയത്. അതേ സമയം വാണിജ്യ സന്ദര്‍ശക വിസ അനുവദിക്കുന്നത് നിര്‍ത്തിയിട്ടില്ല എന്നാണ് സൂചന. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി നിർത്തിവച്ചിരുന്ന കുടുംബ വിസകൾ വീണ്ടും പുനരാരംഭിച്ചത് കഴിഞ്ഞ മാസം ആദ്യം മുതലായിരുന്നു

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ