മുസ്‌ളീം ലീഗും, സി പി എമ്മും ചേര്‍ന്ന് ഷാര്‍ജാ ഇന്ത്യന്‍ അസോസിയേഷന്‍പിടിച്ചു, കോണ്‍ഗ്രസിനെ വെട്ടി

മുസ്‌ളീം ലീഗിന്റെ പോഷക സംഘടനയായ കേരളാ മുസ്‌ളീം കള്‍ച്ചറല്‍ സെന്ററും ( കെ എം സി സി ) സിപി എം അനുകൂല സംഘടനയായ മാസും ( mssa) ചേര്‍ന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പിടിച്ചു. കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഇന്‍കാസിനെയാണ് ഇവര്‍ തോല്‍പ്പിച്ചത്്. സി പി എമ്മിന്റെയും ലീഗിന്റെയും പോഷക സംഘടനകള്‍ചേര്‍ന്ന ജനാധിപത്യമുന്നണിയാണ് വിജയിച്ചത്. മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ സഹോദരനും മാസിന്റെ നേതാവുമായ ശ്രീപ്രകാശ് പുരയത്ത് ജനറല്‍സെക്രട്ടറിയായും , കെ എം സി സി യുടെ നിസാര്‍ തളങ്കര പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഇന്‍കാസ് നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച മുന്‍ പ്രസിഡന്റ് ഇ പി ജോണ്‍സണ്‍, ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക മല്‍സരിച്ച അഡ്വ വൈ റഹിം എന്നിവരെയാണ് സി പി എം – മുസ്‌ളീം സംഖ്യം ചോല്‍പ്പിച്ചത്. ഇന്‍കാസ്, പ്രിയദര്‍ശിനി, ഐഒസി തുടങ്ങിയവയുടെ പിന്തുണയിലായിരുന്നു മതേതര ജനാധിപത്യമുന്നണി മത്സരിച്ചത്.

ബി ജെ പി നേതൃത്വത്തിലുള്ള സമഗ്ര വികസന മുന്നണിയും പ്രതിനിധികളും മല്‍സരിച്ചെങ്കിലും ഇവരില്‍ ആര്‍ക്കും വിജയിക്കാന്‍ സാധിച്ചില്ല.2400 പേര്‍ക്കാണ് ഷാര്‍ജാ ഇന്ത്യന്‍ അസോസിയേഷിനില്‍ വോട്ടവകാശം ഉള്ളത്. ഇത്തവണ മുതല്‍ രണ്ടുവര്‍ഷമായിരിക്കും ഭരണ സമിതിയുടെ കാലാവധി

Latest Stories

ബാംഗ്ലൂരില്‍ സംഭവിച്ചത് ഒരു ആക്‌സിഡന്‍റാണ്, ഇന്ത്യ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യങ്ങള്‍ എല്ലാം ഒരുമിച്ചു വന്നു എന്നേയുള്ളൂ

സല്‍മാന്‍ ഖാന് പുതിയ വധ ഭീഷണി; 'അഞ്ചു കോടി നല്‍കിയാല്‍ ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാം'

ആരാണ് ഇസ്രായേൽ സൈന്യത്തിന്റെ പേടിസ്വപ്നമായ യഹ്യ സിൻവാർ?

നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ വേദന; പൊലീസ് അന്വേഷണവുമായി സഹകരിക്കും; നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്ന് പിപി ദിവ്യ

കളി ഇന്ത്യയിലായാലും വിദേശത്തായാലും കണ്ടീഷനെ ബഹുമാനിക്കണം എന്ന സാമാന്യ തത്വം ഇനി മറക്കില്ല

ഹമാസിന്റെ അടിവേര് അറുത്ത് ഇസ്രയേല്‍; പരമോന്നത നേതാവ് യഹ്യ സിന്‍വറെയും വധിച്ചു; ഡിഎന്‍എ സാമ്പിളില്‍ ഉറപ്പാക്കി; നേതൃനിരയെ പൂര്‍ണമായും ഉന്മൂലനം ചെയ്തുവെന്ന് കാറ്റ്‌സ്

എഡിഎം നവീന്‍ ബാബുവിന്റെ മരണം; അച്ചടക്ക വാളോങ്ങി സിപിഎം; ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റി; പകരം കെകെ രത്നകുമാരി

അവൻ ഇല്ലാത്തത് കൊണ്ടാണ് പണി പാളിയത്, ഇപ്പോൾ ഉള്ളവന്മാരെ കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല; തുറന്നടിച്ച് മുൻ താരം

ഓണ്‍ലൈന്‍ ബെറ്റിംഗ് കേസില്‍ തമന്നയെ ചോദ്യം ചെയ്ത് ഇഡി; താരം ഹാജരായത് ഗുവഹാത്തിയില്‍

നടിയുടെ ലൈംഗിക പീഡന പരാതി; യുപിയില്‍ ബിജെപി നേതാവ് രാജിവച്ചു