ഒമാനില്‍ ലോക്ഡൗണില്‍ രാത്രിയിലെ കാല്‍നട യാത്രയും അനുവദിക്കില്ല; ലംഘിച്ചാല്‍ പിഴ

ലോക്ഡൗണ്‍ കാലയളവില്‍ രാത്രിയിലെ കാല്‍നട യാത്രയ്ക്കും അനുവാദമില്ലെന്ന് ഒമാന്‍. രാത്രി ഏഴുമുതല്‍ പുലര്‍ച്ച ആറുവരെ ഒരുതരത്തിലുള്ള ഗതാഗതവും, കാല്‍നട യാത്രയും അനുവദിക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

കടകളും പൊതുസ്ഥലങ്ങളും രാത്രി ഏഴു മുതല്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ജീവനക്കാര്‍ സ്ഥാപനങ്ങള്‍ അടച്ച് ഏഴുമണിക്ക് മുമ്പ് താമസ സ്ഥലങ്ങളില്‍ എത്തുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ നടത്തണം. ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് നൂറ് റിയാലാണ് പിഴ ചുമത്തുക.

Coronavirus: Oman to impose

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് രാജ്യം വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങുന്നത്. ജൂലൈ 25 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളും അടച്ചിടും. ഈ കാലയളവില്‍ ഗവര്‍ണറേറ്റുകള്‍ക്കിടയിലുള്ള സഞ്ചാരത്തിന് ഒരുതരത്തിലുള്ള ഇളവും ഉണ്ടായിരിയിരിക്കുകയില്ല.

Royal Oman Police issues statement on nationwide lockdown - The ...

Read more

ആരോഗ്യസ്ഥാപനങ്ങളിലെ മുന്‍കൂര്‍ അപ്പോയിന്‍റ്മെന്റെുകള്‍ ഉള്ളവരെ മാത്രം ഗവര്‍ണറേറ്റുകള്‍ക്കിടയിലെ യാത്രയ്ക്ക് അനുവദിക്കും. ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ ആര്‍.ഒ.പിയുടെയും സുല്‍ത്താന്‍ സായുധസേനയുടെയും ചെക്ക്‌പോയിന്റുകള്‍ ഉണ്ടായിരിക്കും.