ഒമാനില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 4.9 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്ത് ദുഖത്ത്

ഒമാനില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. തലസ്ഥാനനഗരമായ മസ്‌കറ്റില്‍ നിന്ന് 535 കിലോമീറ്റര്‍ അകലെയുള്ള ദുഖം തുറമുഖത്തിന് സമീപമാണ് റിക്ടര്‍ സ്‌കെയില്‍ 4.9 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട ചെയ്യപ്പെട്ടിട്ടില്ല. രാവിലെ 11.45 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം വ്യക്തമല്ല.

കഴിഞ്ഞ മാസവും ഗള്‍ഫ് രാജ്യങ്ങളിലെ വിവിധയിടങ്ങളില്‍ ഭുചലനം അനുഭവപ്പെട്ടിരുന്നു. കുവൈത്തിന്റെ വിവിധ മേഖലകളില്‍ ജനങ്ങള്‍ തിങ്ങി വസിക്കുന്ന അബ്ബാസിയ, ജിലേബ് ഷുയൂഖ്, ഫര്‍വാനിയ, കുവൈത്ത് സിറ്റി, സാല്‍മിയ, മംഗഫ്, ഫഹാഹീല്‍, ജാഹറ എന്നീ പ്രദേശങ്ങളില്‍ ശക്തമായ കുലുക്കമാണ് അന്ന അനുഭവപ്പെട്ടത്. ഇറാന്‍ ഇറാഖ് അതിര്‍ത്തിയില്‍ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ നിന്നും 200 കി.മീ.അകലെ സുലൈമാനിയ പ്രദേശമായിരുന്നു് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

Read more