ഒമാനില്‍ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

ഒമാനില്‍ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അല്‍ സഈദിന്റെ രാജകീയ ഉത്തരവ്. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അധികാരമേറ്റ ജനുവരി 11 ഒമാനില്‍ ഔദ്യോഗിക പൊതുഅവധി ദിനമായി പ്രഖ്യാപിച്ചു.

മുഹര്‍റം ഒന്ന്, റബിഉല്‍ അവ്വല്‍ 12, ഇസ്റാഅ് മിഅ്റാജ് (റജബ് 27), ഒമാന്‍ ദേശീയ ദിനം (നവംബര്‍ 18 – 19), ചെറിയ പെരുന്നാള്‍ (റമസാന്‍ 29 – ശവ്വാല്‍ 3), ബലി പെരുന്നാള്‍ (ദുല്‍ ഹിജ്ജ 9 – ദുല്‍ ഹിജ്ജ 12) എന്നിവയാണ് മറ്റു പൊതു അവധി ദിനങ്ങള്‍.

സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ് പ്രകാരം അവധി ദിനങ്ങള്‍

1. ഹിജ്‌റ പുതുവര്‍ഷാരംഭം (അറബി മാസമായ മുഹറം – 1)
2. നബി ദിനം (അറബി മാസം റബീഉല്‍ അവ്വല്‍ – 12)
3. ഇസ്‌റാഅ് മിഅ്‌റാജ് (അറബി മാസം റജബ് 27)
4. ദേശീയ ദിനം (നവംബര്‍ 18 – 19)
5. സുല്‍ത്താന്‍ രാജ്യത്തിന്റെ അധികാരമേറ്റെടുത്ത ദിവസം (ജനുവരി 11)
6. ചെറിയ പെരുന്നാള്‍ (റമദാന്‍ മാസം 29 മുതല്‍ ശവ്വാല്‍ മൂന്നാം തീയ്യതി വരെ)
7. ബലി പെരുന്നാള്‍ (അറബി മാസം ദുല്‍ഹജ്ജ് ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെ)

പൊതു അവധി ദിനങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങളിലാണ് വരുന്നതെങ്കില്‍ പകരം ഒരു ദിവസം അവധി നല്‍കും. രണ്ട് പെരുന്നാള്‍ ദിനങ്ങള്‍ വെള്ളിയാഴ്ചയായി വന്നാലും മറ്റൊരു ദിവസം അവധിയായി പരിഗണിക്കും.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി