ഒമാനില്‍ രൂപപ്പെടുന്ന പുതിയ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി നാളെ മുതല്‍ രാജ്യത്ത് വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തീര പ്രദേശങ്ങള്‍, ആള്‍ ഫജര്‍ പര്‍വ്വത നിരകള്‍, അല്‍ വുസ്ത, ദോഫാര്‍, തെക്കന്‍ ശര്‍ഖിയ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴക്ക് സാദ്ധ്യതയുണ്ട്. രാത്രി മുതല്‍ രാവിലെ വരെ മൂടല്‍ മഞ്ഞിനും സാദ്ധ്യതയുണ്ട്.
ന്യൂനമര്‍ദ്ദത്തിന്റെ ആഘാതം ഈയാഴ്ച മുഴുവനായും ഉണ്ടാകും. ശനിയാഴ്ചവരെയാണ് മഴയ്ക്ക് സാദ്ധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാദ്ധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്.
താപനില ഇനിയും കുറയാനാണ് സാധ്യതയെന്നും കാലാസ്ഥാ വിഭാഗം അറിയിച്ചു.