ഒമാനില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് നിയമം പരിഷ്‌കരിച്ചു; കാലവധി രണ്ട് വര്‍ഷമായി കുറച്ചു

ഒമാനില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് നിയമത്തില്‍ പരിഷ്‌കരണം. വിദേശികള്‍ ലൈസന്‍സ് രണ്ടു വര്‍ഷം കൂടുമ്പോള്‍ ലൈസന്‍സ് പുതുക്കണമെന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി.

മുന്‍പ് പത്ത് വര്‍ഷമായിരുന്നു ലൈസന്‍സിന്റെ കാലാവധി. നിലവില്‍ ലൈസന്‍സ് ഉള്ള വിദേശികള്‍ക്ക് പത്ത് വര്‍ഷക്കാലാവധി തീരുന്നത് വരെ ഉപയോഗിക്കാം. നിയമം ലംഘിച്ചാല്‍ ബ്ലാക്ക് മാര്‍ക്ക് വീഴും. നിശ്ചിത എണ്ണത്തിലധികം ബ്ലാക്ക് മാര്‍ക്ക് വീണാല്‍ ലൈസന്‍സ് പുതുക്കി ലഭിക്കുന്നതിന് കാലതാമസം വരും.

സ്വദേശികള്‍ക്ക് 12 മാസം കാലാവധിയിയുള്ള താത്കാലിക ലൈസന്‍സായിരിക്കും ലഭിക്കുക. ഈ കാലയളവിനുള്ളില്‍ 10ല്‍ കൂടുതല്‍ ബ്ലാക്ക് പോയിന്റുകള്‍ വീണാല്‍ വീണ്ടും പരിശീലനം നേടി ലൈസന്‍സ് എടുക്കേണ്ടി വരും. ആറില്‍ താഴെ ബ്ലാക്ക് പോയിന്റ് രേഖപ്പെടുത്തിയാല്‍ മാത്രം പത്ത് വര്‍ഷത്തെ കാലാവധിയില്‍ ലൈസന്‍സ് അനുവദിക്കും.

Read more

രാജ്യത്ത് സ്വദേശികള്‍ക്ക് മാത്രമാണ് ടാക്‌സി സര്‍വീസ് നടത്താന്‍ അനുമതിയുള്ളത്. ഇനി സ്ത്രീകളും ഈ രംഗത്തും കടന്നു വരാന്‍ സാധ്യതയുണ്ട്.