ചരിത്രത്തിലെ ഏറ്റവും വലിയ സ്വദേശിവത്കരണത്തിന് പദ്ധതി തയ്യാറാക്കി ഒമാന്‍; പ്രവാസികള്‍ ആശങ്കയില്‍

കോവിഡ് 19 പ്രതിസന്ധികള്‍ക്ക് പിന്നാലെ ഒമാനിലെ പ്രവാസികള്‍ക്ക് തിരിച്ചടിയായി സ്വദേശിവത്കരണവും. സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ വിദേശികളെയും പിരിച്ചുവിട്ടു കൊണ്ടുള്ള ചരിത്രത്തിലെ ഏറ്റവും വലിയ സ്വദേശിവത്കരണത്തിനാണ് ഒമാന്‍ ഭരണകൂടം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ ഒമാന്‍ ഭരണകൂടം ധനകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തി.

സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ വിദേശ ജീവനക്കാരെയും ഘട്ടംഘട്ടമായി പിരിച്ചുവിടും. പകരം ഒമാന്‍ പൗരന്മാരെ ആ തസ്തികകളില്‍ നിയമിക്കും. ജൂലൈ മാസത്തോടെ ഈ പദ്ധതി നടപ്പാക്കാനാണ് ധനകാര്യ മന്ത്രാലയത്തിന് ലഭിച്ച നിര്‍ദേശം. ഒമാനിലെ സര്‍ക്കാര്‍ മേഖലയില്‍ മുപ്പത് ശതമാനത്തോളം വിദേശികള്‍ ഉണ്ട്. ഭൂരിഭാഗവും മലയാളികളാണ്.

സ്വകാര്യമേഖലയിലും ഒമാന്‍ സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കുകയാണ്. വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിദേശ തൊഴിലാളികളെ അവരവരുടെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കാം. ഈ ഒഴിവുകളിലേക്ക് സ്വദേശികളെയാവും നിയമിക്കുക. സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന മലയാളികളുടെ എണ്ണം ഗണ്യമായി കൂടും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ