Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

OMAN LIVE

ഒമാനില്‍ ശക്തമായ മഴ, ആലിപ്പഴവും വീഴുന്നു

, 10:59 pm

ഒമാനില്‍ അതിശക്തമായ മഴ. വടക്കന്‍ ബാത്തിന,ദക്ഷിണ ശര്‍ഖിയ്യ, അല്‍ വുസ്ത, ദോഫാര്‍, എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്യുന്നത്.ഇവിടങ്ങളില്‍ ആലിപ്പഴവര്‍ഷവുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ചയോടെയാണ് ഒമാനില്‍ മഴ ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെയോടെ മഴ ശക്തമാവുകയായിരുന്നു.

ഒമാനിന്റെ പല ഭാഗങ്ങളിലും ആലിപ്പഴം വീഴുന്നുവെന്നാണ് റിപ്പോര്‍ട്ട്. മഴ പെയ്ത പ്രദേശങ്ങളില്‍ നല്ല തണുപ്പും അനുഭവപ്പെടുന്നുണ്ട്. ഇതോടെ തലസ്ഥാനത്ത് ചൂട് ക്രമാതീതമായി കുറയുകയും ശക്തമായ കാറ്റ് വീശുകയും ചെയ്യുന്നുണ്ട്. മഴ തുടരുമെന്നാണ് കാലാവസ്ഥ നീരീക്ഷണവിഭാഗം വ്യക്തമാക്കുന്നത്.

മഹ്ദ, ബുറൈമി, മുസന്ദം ഗവര്‍ണറേറ്റ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഞായറാഴ്ച മഴ ലഭിച്ചത്. മുസന്ദം, മസ്‌കത്ത്, വടക്കന്‍ ബാത്തിന, ദക്ഷിണ ബാത്തിന, ദാഹിറ, ബുറൈമി, ദാഖിലിയ്യ, ദക്ഷിണ ശര്‍ഖിയ്യ, വടക്കന്‍ ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളില്‍ ഈ ആഴ്ചയില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Advertisement