മസ്‌ക്കറ്റിൽ കെട്ടിടത്തിന് തീപിടിച്ചു: ഒരാൾക്ക് പരിക്ക്

തീപിടുത്തത്തെ തുടർന്ന് മസ്ക്കറ്റിൽ ഒരാൾക്ക് പരിക്കേറ്റു. മസ്‌കറ്റ് ഗവർണറേറ്റിൽ സീബ് വിലായത്തിലെ തെക്കൻ മബേല മേഖലയിലെ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.

ഒമാനി പൗരനാണ് പരിക്കേറ്റതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് സർവ്വീസസ് വ്യക്തമാക്കി. പരിക്കേറ്റയാൾക്ക് അടിയന്തര വൈദ്യ സഹായം നൽകിയെന്നും ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.

Read more

തീപിടുത്തത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കമെന്ന് ജനങ്ങൾക്ക് പോലീസ് നിർദ്ദേശം നൽകി.