ഓൺലൈൻ വഴി അപകീർത്തി; അഞ്ച് ലക്ഷം ദിർഹം വരെ പിഴ

ഓൺലൈൻ വഴി വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ ശിക്ഷ കടുപ്പമെന്ന് യു.എ.ഇ മന്ത്രാലയം. രണ്ടരലക്ഷം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെയാണ് കുറ്റത്തിന് പിഴ നിശ്ചയിച്ചിരിക്കുന്നത്. ചില കേസുകളിൽ തടവ് ശിക്ഷയും വിധിക്കും. സർക്കാർ ഉദ്യോഗസ്ഥരെ ഓൺലൈനിലൂടെ അപമാനിക്കുന്നതും കുറ്റകരാണ്. ഓൺലൈൻ വഴിയുള്ള കുറ്റൃത്യങ്ങൾ തടയുന്നതിന് കഴിഞ്ഞവർഷം നിലവിൽ വന്ന ലോ നമ്പർ 34 പ്രകാരമാണ് ഇത്തരം സംഭവങ്ങളിൽ കേസെടുക്കുക.

യു.എ.ഇ പബ്ലിക് പ്രോസിക്യൂഷനാണ് ഓൺലൈൻ വഴി വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതിനും അപഹസിക്കുന്നതിനും കടുത്തശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവത്തിന് അനുസരിച്ചായിരിക്കും ജയിൽ ശിക്ഷ. അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നത് മാത്രമല്ല, സംഭവങ്ങൾക്ക് ഉത്തരവാദികളായി വ്യക്തികളെ അവതരിപ്പിക്കുന്നതും ഓൺലൈനിലൂടെ അവർ കുറ്റക്കാരണെന്ന് വിധിക്കുന്നതും കുറ്റകരമാണ്.

ഇത്തരം കുറ്റകൃത്യങ്ങൾക്ക് രണ്ടരലക്ഷത്തിൽ കുറയാതെ പിഴകിട്ടും. കേസിന്റെ സ്വഭാവമനുസരിച്ച് പിഴ അഞ്ച് ലക്ഷം വരെ ഉയർന്നേക്കാം. സർക്കാർ ഉദ്യോഗസ്ഥരെയാണ് ഇത്തരത്തിൽ ഓൺലൈനിലൂടെ അപമാനിക്കുന്നതെങ്കിൽ ശിക്ഷ കടുത്തതാകും. ഉദ്യോഗസ്ഥരെയും അവർ ഏറ്റെടുത്ത് നടപ്പാക്കിയ ദൗത്യങ്ങളെയും ഇത്തരത്തിൽ ഓൺലൈനിലുടെ അപമാനിക്കാൻ പാടില്ല.

ഓൺലൈൻ വഴിയുള്ള കുറ്റൃത്യങ്ങൾ തടയുന്നതിന് കഴിഞ്ഞവർഷം നിലവിൽ വന്ന ലോ നമ്പർ 34 പ്രകാരമാണ് ഇത്തരം സംഭവങ്ങളിൽ കേസെടുക്കുക. കുട്ടികളുടെ നഗ്‌നത പ്രദർശിപ്പിക്കൽ, ഓൺലൈൻ കൈക്കൂലി, ഹാക്കിങ് എന്നിവയാണ് ഈ നിയമപ്രകാരമുള്ള മറ്റു കുറ്റകൃത്യങ്ങൾ.

Latest Stories

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍