ഓൺലൈൻ തട്ടിപ്പ്: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ

ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ വലയിൽ വീഴരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഉപയോക്താക്കൾ തങ്ങളുടെ സ്വകാര്യ വിവരങ്ങൾ വ്യാജ സൈറ്റുകളുമായി പങ്കുവച്ചതിന്റെ ഫലമായി ഒട്ടേറെ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് അധികൃതർ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

വ്യാജ സൈറ്റുകളിൽ വ്യക്തിഗത വിവരങ്ങൾ നൽകാനോ വിവരങ്ങൾ പങ്കിടാനോ രാജ്യത്തിന് പുറത്തു നിന്നുള്ള ആശയവിനിമയങ്ങളോട് പ്രതികരിക്കാനോ പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

അംഗീകൃത മന്ത്രാലയമോ ബാങ്കുകളോ ഉപയോക്താക്കളിൽ നിന്ന് അക്കൗണ്ട് നമ്പറുകളോ എടിഎം കാർഡുകളോ പാസ്‌വേഡോ കോഡുകളോ ഒരിക്കലും ആവശ്യപ്പെടുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

Read more

മന്ത്രാലയത്തിന്റെ ഏകീകൃത ഫോൺ നമ്പർ 1900, https://mc.gov.sa/C-app എന്നീ അംഗീകൃത ചാനലുകൾ വഴി മാത്രമേ ആശയവിനിമയം നടത്തുകയുള്ളൂവെന്നും അധികൃതർ കൂട്ടിച്ചേർത്തു.