'അവധി ദിവസങ്ങളില്‍ മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണം'; മുന്നറിയിപ്പുമായി ഷാര്‍ജ

അവധി ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ നേരത്തെ എത്തണമെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി. സുരക്ഷിതവും സുഖമവുമായ യാത്ര ഉറപ്പാക്കുന്നതിനായി യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തിലെത്തണമെന്നാണ് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ നടപടിക്രമങ്ങള്‍ സുഗമമാക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.

വേനലവധിക്കാലത്ത് ഷാര്‍ജയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളുടെ എണ്ണത്തിലുണ്ടാവുന്ന വലിയ വര്‍ദ്ധനവിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സ്വയം ചെക്ക്-ഇന്‍, സ്മാര്‍ട്ട് ഗേറ്റുകള്‍ എന്നിവ പോലെയുള്ള നൂതന പരിഹാരങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇവയിലൂടെ നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ യാത്രക്കാര്‍ക്ക് സാധിക്കും. യാത്രാ രേഖകളെല്ലാം വിമാനത്താവളത്തിലെത്തുന്നതിന് മുന്‍പു തന്നെ കൈയിലുണ്ടെന്ന് ഉറപ്പുവരുത്തണം. വിമാനങ്ങൾ പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് എങ്കിലും വിമാനത്താവളത്തിലെത്താന്‍ യാത്രക്കാര്‍ ശ്രമിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കൂടാതെ, ഷാര്‍ജ എയര്‍പോര്‍ട്ടിലെ ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ആശയവിനിമയം നടത്താന്‍ അനുവദിക്കുന്ന സ്മാര്‍ട്ട് ഇന്‍ഫര്‍മേഷന്‍ ഡെസ്‌കിനെ സമീപിച്ച് യാത്രക്കാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ