ടിക്കറ്റുകള്‍ക്ക് രണ്ട് വര്‍ഷം വരെ കാലാവധി പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. 2020 സെപ്റ്റംബര്‍ 30-ന് മുമ്പായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കും നേരത്തെ ബുക്ക് ചെയ്തവര്‍ക്കും ഖത്തര്‍ എയര്‍വേയ്‌സിന്റെ ഈ ആനുകൂല്യം ലഭിക്കും. ഖത്തര്‍ എയര്‍വേയ്‌സിന്റെ വെബ്‌സൈറ്റിലാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്.
ടിക്കറ്റ് ഇഷ്യു ചെയ്ത തിയതി മുതല്‍ രണ്ട് വര്‍ഷം വരെ ഏത് ദിവസവും യാത്രക്ക് നിയമസാധുതയുണ്ട്. യാത്ര ചെയ്യാനുള്ള സ്ഥലം, തിയതി എന്നിവ എത്ര തവണ വേണമെങ്കിലും സൗജന്യ നിരക്കില്‍ മാറ്റം വരുത്താനാകും. നേരത്തെ നിശ്ചയിച്ച സ്ഥലത്ത് നിന്നും 5000 മൈല്‍ പരിധിയിലെ ഏത് സ്ഥലത്തേക്ക് വേണമെങ്കിലും ഡെസ്റ്റിനേഷന്‍ മാറ്റാനുമാകും.
Read more
കോവിഡ് 19 പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്കിടയില്‍ ഏറെ ആത്മവിശ്വാസവും ആശ്വാസവും പകരുന്നതാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ പുതിയ പ്രഖ്യാപനം. ജൂണ്‍ അവസാനത്തോടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് നേരത്തെ അറിയിച്ചിരുന്നു.