ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നു; 494 പള്ളികള്‍ തുറക്കും

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുന്നു. ആദ്യഘട്ടത്തില്‍ തുറന്നുകൊടുക്കുന്ന പള്ളികളുടെ പട്ടിക മതകാര്യമന്ത്രാലയം പുറത്തിറക്കി. ജൂണ്‍ 15 ന് വിവിധ ഭാഗങ്ങളിലായി മൊത്തം 494 പള്ളികളാണ് തുറന്നുകൊടുക്കുന്നത്.

കോവിഡ് മുന്‍കരുതലുകള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചേ വിശ്വാസികള്‍ പള്ളികളിലെത്താകൂ. അംഗസ്‌നാനം വീട്ടില്‍ വെച്ച് തന്നെ നിര്‍വഹിച്ച് വേണം പള്ളികളിലെത്താന്‍. ഓരോരുത്തര്ക്കും നമസ്‌കരിക്കാനുള്ള പായകളും പാരായണം ചെയ്യാനുള്ള ഖുര്‍ആനും സ്വന്തമായി കൊണ്ടുവരണം. ഈ പായകള്‍ പള്ളികളില്‍ സൂക്ഷിക്കാന്‍ പാടുള്ളതല്ല.

ബാങ്ക് വിളിച്ചതിന് ശേഷം മാത്രമെ പള്ളികള്‍ തുറന്നുകൊടുക്കാവൂ. രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിച്ച് മാത്രമേ നമസ്‌കാരമാകാവൂ. മാസ്‌ക്, ഗ്ലൗസ്, സ്മാര്‍ട്ട്‌ഫോണിലെ ഇഹ്തിറാസ് ആപ്ലിക്കേഷനില്‍ പച്ചബാര്‍കോഡ് തുടങ്ങിയവ പള്ളിയിലെത്തുന്നവര്‍ക്ക് നിര്‍ബന്ധമാണ്. ടോയ്‌ലറ്റ് സൗകര്യവും അനുവദിക്കില്ല.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?