Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

QATAR LIVE

പ്രവാസി തൊഴിലാളികളുടെ വേതന വര്‍ധനയ്ക്ക് ഖത്തര്‍ ഒരുങ്ങുന്നതായി സൂചന

, 7:52 am

പ്രവാസി തൊഴിലാളികളുടെ വേതന വര്‍ധനയ്ക്ക് ഖത്തര്‍ ഒരുങ്ങുന്നതായി സൂചന. ഈ വര്‍ഷം അവസാനത്തോടെ പ്രവാസി തൊഴിലാളികളുടെ കുറഞ്ഞ വേതനം ഖത്തര്‍ പരിഷ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇതു സംബന്ധിച്ച നിര്‍ണായക തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് ഇന്റര്‍നാഷനല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍(ഐടിയുസി) ജനറല്‍ സെക്രട്ടറി ഷാരണ്‍ ബറോ പ്രത്യാശ പ്രകടിപ്പിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെട എല്ലാ മേഖലയിലും ജോലി ചെയുന്ന തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഖത്തറില്‍ നേരെത്ത തന്നെ ഗാര്‍ഹിക തൊഴിലാളികള്‍ക്കു വേണ്ടി മാത്രമായി നിയമുണ്ട്. ഈ നിമയത്തില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുന്ന കാര്യം പരിഗണനയിലാണ്.

തൊഴില്‍ തര്‍ക്കം സംബന്ധിച്ച പരാതി തൊഴിലാളിക്ക് തൊഴില്‍ മന്ത്രാലയത്തിലോ, ഐഎല്‍ഒ ഓഫിസിലോ നല്‍കാന്‍ സാധിക്കും. പരാതിയില്‍ മൂന്നു ആഴ്ച്ച കൊണ്ട് പരിഹാരമുണ്ടാക്കുന്ന അടക്കമുള്ള കാര്യങ്ങള്‍ ഖത്തര്‍ ഉടന്‍ നടപ്പില്‍ വരുത്തുമെന്നാണ് വിവരം.

Advertisement