Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

QATAR LIVE

പ്രവാസികള്‍ക്ക് ഖത്തറിന്റെ തൊഴിലാളി ദിനാചാരണ സമ്മാനം; ഇനി ചുരുങ്ങിയ ചെലവില്‍ നാട്ടിലേക്ക് പണമയക്കാം

, 6:28 pm

അന്താരാഷ്ട്ര തൊഴിലാളി ദിനാചരണത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ തൊഴിലാളി സൗഹൃദ രാജ്യമായി മാറുകയാണ് ഖത്തര്‍. അതിന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പണമയക്കാനുള്ള ചെലവ് മൂന്നിലൊന്നായി കുറക്കുന്ന റെമിറ്റന്‍സ് മൊബൈല്‍ ആപ്ലിക്കേഷന്‍ നടപ്പിലാക്കുകയാണ് ഖത്തര്‍. നേരത്തെ ദോഹയില്‍ രാജ്യാന്തര തൊഴില്‍ സംഘടനയുടെ ഓഫീസ് തുറക്കുകയും തൊഴിലാളികള്‍ക്ക് ചൂടേല്‍ക്കാതിരിക്കാനുള്ള സ്മാര്‍ട്ട് ജാക്കറ്റുകള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു.

മൊബൈല്‍ ആപ്ലിക്കേഷന്‍ നടപ്പിലാക്കുന്നതോടെ 5 റിയാല്‍ മാത്രമാണ് നാട്ടിലേക്ക് പണമയക്കാനുള്ള ചെലവ്. എക്സ്ചേഞ്ചുകള്‍ വഴി പണമയക്കുന്നതിന് 15 റിയാല്‍ മുടക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് തൊഴിലാളികള്‍ക്ക് മൂന്നിലൊന്ന് ചെലവില്‍ പണമയക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കുന്നത്. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഈ ആപ്ലിക്കേഷന്‍ ആദ്യം ലോകകപ്പ് സ്റ്റേഡിയം നിര്‍മ്മാണ തൊഴിലാളികള്‍ക്കിടയിലും പിന്നീട് രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കിടിയിലും നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് രാജ്യത്ത് നടപ്പിലാക്കിയ സുപ്രധാനമായ തീരുമാനങ്ങള്‍ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. അതേസമയം പ്രവാസി തൊഴിലാളികളുടെ വേതന വര്‍ധനയ്ക്ക് ഖത്തര്‍ ഒരുങ്ങുന്നതായി സൂചനയുണ്ട്. ഈ വര്‍ഷം അവസാനത്തോടെ പ്രവാസി തൊഴിലാളികളുടെ കുറഞ്ഞ വേതനം ഖത്തര്‍ പരിഷ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Advertisement