Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

QATAR LIVE

മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ കൂട്ടത്തോടെ രാജ്യം വിടുന്നു; സൗദിയിലെ വിദ്യാലയങ്ങള്‍ കനത്ത പ്രതിസന്ധിയില്‍

, 7:35 pm

സൗദി അറേബ്യയില്‍ നിന്ന് മലയാളികളുടെ അടക്കമുള്ള പ്രവാസി കുടുംബങ്ങള്‍ കൂട്ടത്തോടെ മടങ്ങുന്നു. ഇത് സ്വകാര്യ മേഖലയിലെ സ്‌കൂളുകളില്‍ നിന്ന് കുട്ടികള്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നതിന് കാരണമാകുന്നു. ആശ്രിത ലെവിയും സ്വദേശിവത്കരണവും നടപ്പാക്കിയതോടെയാണ് പ്രവാസികള്‍ സൗദി വിട്ടുപോകുന്നത്. ഇത് സ്വകാര്യ മേഖലയിലെ സ്‌കൂളുകള്‍ക്കും കനത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഈ അധ്യയന വര്‍ഷത്തിന്റെ അവസാനത്തോടെ നൂറുകണക്കിന് പ്രവാസി കുടുംബങ്ങളാണ് നാട്ടിലേക്ക് മടങ്ങുന്നത്. കുട്ടികള്‍ കുറഞ്ഞതിനാല്‍ പല സ്വകാര്യ സ്‌കൂളുകളുടേയും പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. സൗദിയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളിലും കൊഴിഞ്ഞുപോക്ക് രൂക്ഷമാണ്. ഇന്ത്യന്‍ എംബസിയുടെ നിയന്ത്രണത്തിലുള്ള കമ്യൂണിറ്റി സ്‌കൂളുകളില്‍ 30 ശതമാനം വിദ്യാര്‍ഥികളുടെ കുറവുണ്ടായിട്ടുണ്ട്. സി.ബി.എസ്.ഇ പാഠ്യപദ്ധതിയനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളുകളില്‍ 50 ശതമാനം വരെ വിദ്യാര്‍ഥികളുടെ കുറവുണ്ട്.

കുട്ടികള്‍ കുറഞ്ഞതിനാല്‍ അടുത്ത അധ്യയന വര്‍ഷം ഫീസ് വര്‍ധിപ്പിക്കാതെ സ്വകാര്യ സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ലെന്ന് ഉടമകള്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. ‘നിലവില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ചില സ്‌കൂളുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി ജിദ്ദ ചേംബര്‍ ഓഫ് കോമേഴ്‌സിന് കീഴിലുള്ള സ്വകാര്യ വിദ്യാലയ സമിതി അംഗം ഡോ. സുഹൈല്‍ ഗുനൈം പറഞ്ഞു’.

നേരത്തെ ഇന്‍ഷുറന്‍സ്, പോസ്റ്റല്‍ സര്‍വീസ് തുടങ്ങിയ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണമാണ് സൗദി ലക്ഷ്യമിടുന്നത്. ഷോപ്പിങ് മാളുകളിലെ 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ഇതിനു പുറമെ വാടക കാര്‍ മേഖലയിലും ജ്വല്ലറികളിലും മൊബൈല്‍ ഷോപ്പുകളിലും സൗദി സ്വദേശിവത്കരണം നടപ്പാക്കി തുടങ്ങിയിരുന്നു. സ്വദേശിവത്കരണം നടപ്പാക്കുന്നതിനു വീഴ്ച്ച വരുത്തുന്ന ഉടമകള്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നു തൊഴില്‍ മന്ത്രാലയത്തിന്റെ അറിയിപ്പും നിലവിലുണ്ട്.

Advertisement