വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രതിവാര കോവിഡ് പരിശോധനയില്‍ ഇളവ് വരുത്തി ഖത്തറിലെ വിദ്യാഭ്യാസ മന്ത്രാലയം. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടുള്ള വിദ്യാര്‍ത്ഥികളും ഒമ്പത് മാസത്തിന് ഇടയില്‍ കോവിഡ് സ്ഥിരീകരിച്ച് ഭേദമായ വിദ്യാര്‍ത്ഥികളും പ്രതിവാര ആന്റിജന്‍ പരിശോധന നടത്തേണ്ടതില്ല. അടുത്ത ആഴ്ച മുതല്‍ ഈ ഇളവുകള്‍ പ്രബല്യത്തില്‍ വരുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കായി ആഴ്ചതോറും വീടുകളില്‍ ആന്റിജന്‍ പരിശോധന നടത്താറുണ്ട്. ഈ പരിശോധനയിലാണ് ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്തവര്‍ക്ക് ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് വേണ്ടി സ്‌കൂളുകള്‍ മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് ടെസ്റ്റ് കിറ്റുകളും വിതരണം ചെയ്യും. കോവിഡ് ഭേദമായ വിദ്യാര്‍ത്ഥികള്‍ ഹെല്‍ത്ത് സെന്ററില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി എന്നും നിര്‍ദ്ദേശമുണ്ട്.
ഫെബ്രുവരി 20 മുതല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ച തുടങ്ങും. നേരത്തെ ഉണ്ടായിരുന്ന സമയക്രമം അനുസരിച്ചാണ് പ്രവര്‍ത്തിക്കുക. ഫിസിക്കല്‍ എഡ്യുക്കേഷന്‍, പഠന യാത്രകള്‍ എന്നിവക്കും അനുമതി നല്‍കിയിട്ടുണ്ട്.