Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

QATAR LIVE

പ്രവാസ ലോകത്തും വിഷുവിന് ഒരുക്കങ്ങള്‍ തകൃതി, വിപണി സജീവം

, 10:25 am

ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും വിഷു ആഘോഷത്തിനു ഒരുങ്ങി മലയാളികള്‍. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഹൈപ്പര്‍, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വിഷു വിപണി സജീവമാണ്. എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും ചെറുകിട വിപണികളിലും കേരളത്തിലെ നാടന്‍ പച്ചക്കറികളും ലഭ്യമാണ്. കണിവെള്ളരി അടക്കമുള്ള വിഷുവിനു വേണ്ടി കൂടുതലായി വിപണിയിലെത്തിച്ചിരിക്കുന്നത്.

ശരാശരി മൂന്നര മുതല്‍ ആറ് റിയാലാണ് കിലോയക്ക് കണിവെള്ളരിയുടെ വിപണി വില. മാങ്ങ, പടവലങ്ങ, നേന്ത്രക്കായ, ചേന, നാളികേരം തുടങ്ങിയവയും വിഷുവിനു വേണ്ടി വിപണിയില്‍ സജീവമാണ്. നിരവധി ഓഫറുകളും വിപണിയില്‍ ലഭ്യമാണ്.

വിഷുവിന് കണി ഒരുക്കുന്നതിന് വേണ്ടിയുള്ള ചെറിയ ഉരുളികളും കണിത്താലങ്ങളും ചെറിയ നിലവിളക്കുകള്‍ എന്നിവയക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡുണ്ട്. ഇതിനു വേണ്ടി സ്‌പെഷ്യല്‍ വിഷുകണി കിറ്റും സൂപ്പര്‍മാര്‍ക്കറ്റുകള്‍ അവതരിപ്പിച്ചു. 40 റിയാലും അതിനു മുകളിലുമാണ് വിപണിയില്‍ വിഷുകണി കിറ്റിന്റെ വില.

തനി കേരളീയ തനിമയില്‍ വിഷു ആഘോഷിക്കുന്നതിനായി വേണ്ടി പരമ്പരാഗത വസ്ത്രങ്ങളും വിപണിയില്‍ സജീവമാണ്. കേരളീയ സെറ്റ് സാരികളും ചുരിദാറുകളും കൈത്തറി, സില്‍ക്ക് മുണ്ടുകളുമെല്ലാം വലിയ തോതില്‍ വില്‍ക്കുന്നുണ്ട്.

Advertisement