പുതുക്കിയ വിസ പാസ്‍പോര്‍ട്ടിൽ പതിക്കണമെന്ന് നിര്‍ബന്ധമില്ല; വിശദീകരണവുമായി ഒമാൻ

പുതുക്കിയ വിസ പാസ്‍പോര്‍ട്ടിൽ പതിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ഒമാൻ. പാസ്‍പോര്‍ട്ടില്‍ പതിക്കുന്ന സ്റ്റാമ്പിന് പകരം റെസിഡന്റ് കാര്‍ഡുകളായിരിക്കും ഒമാനിലെ ഔദ്യോഗിക താമസാനുമതി രേഖയായി കണക്കാക്കുകയെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്.

ഒമാനിൽ വിസ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഓണ്‍ലൈനിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. പുതിയ രീതിയിൽ പാസ്‍പോര്‍ട്ടില്‍ വീസ സ്റ്റാമ്പ് ചെയ്തിട്ടുണ്ടോ എന്നത് പരിശോധിക്കില്ല.

പുതുക്കിയ റെസിഡന്റ് കാര്‍ഡായിരിക്കും താമസാനുമതി രേഖയായി കണക്കാക്കുകയെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. വിസ പുതുക്കലുമായും യാത്രാനുമതിയുമായും ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കുകയാണ് ഓൺലൈൻ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും പൊലീസ് അറിയിച്ചു.

Read more

അതേസമയം മറ്റ് രാജ്യങ്ങൾ പാസ്‍പോര്‍ട്ടിലെ വിസാ സ്റ്റാമ്പിന് പകരം റെസിഡന്റ് കാര്‍ഡ് ഔദ്യോഗിക താമസ അനുമതി രേഖയായി കണക്കാക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.