മങ്കിപോക്‌സ് രോഗലക്ഷണമുള്ളവർക്ക് വിമാന യാത്ര വിലക്കി സൗദി. വിമാന യാത്രക്കാർക്കായി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി പുതിയ പെരുമാറ്റ ചട്ടം പുറത്തിറക്കിട്ടുണ്ട്. മങ്കിപോക്‌സ് മുൻ കരുതൽ നടപടികളുടെ ഭാഗമായാണ് സൗദി പെരുമാറ്റ ചട്ടം പുറത്തിറക്കിയത്. രോഗ ലക്ഷണമുള്ളവരും, രോഗമുള്ളവരും, രോഗിയുമായി സമ്പർക്കം പുലർത്തിയവരും വിമാന യാത്ര ചെയ്യരുതെന്നാണ് നിർദ്ദേശം.
രോഗബാധയുള്ളവർ മുൻ നിശ്ചയിച്ച യാത്രകൾ മറ്റൊരു ദിവസത്തേക്കു മാറ്റണം. മാസ്‌ക് ധരിക്കുക. ത്വക്കിൽ മുറിവുകളുള്ള രോഗികളുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക, ഉപകരണങ്ങളും വ്യക്തിഗത വസ്തുക്കളും പങ്കിടാതിരിക്കുകയും ചെയ്യണം.
തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് അകന്നു നിൽക്കുക തുടങ്ങിയ നിർദ്ദേശങ്ങളും അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും അധികൃതർ നൽകി.