പൊതു അഭിരുചിക്ക് അനുയോജ്യമല്ലാത്ത പരസ്യങ്ങൾ നീക്കം ചെയ്യണം; യൂട്യൂബിനോട് സൗദി

പൊതു അഭിരുചിക്ക് അനുയോജ്യമല്ലാത്ത പരസ്യങ്ങൾ നീക്കം ചെയ്യാൻ യൂട്യൂബിനോട് ആവശ്യപ്പെട്ട് സൗദി. സൗദി ഓഡിയോ-വിഷ്വൽ മീഡിയ ജനറൽ കമ്മീഷനും കമ്യൂണിക്കേഷൻസ് കമ്മീഷനുമാണ് ഇത്തരം കണ്ടന്റുകൾ നീക്കം ചെയ്യണമെന്ന് യുട്യൂബിന് കർശന നിർദ്ദേശം നൽകിയത്.

പൊതു അഭിരുചിക്ക് അനുയോജ്യമല്ലാത്ത യൂട്യൂബ് പരസ്യങ്ങളെക്കുറിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിർദ്ദേശം. യൂട്യൂബ് രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന പരസ്യങ്ങളിൽ ഇസ്ലാമികവും സാമൂഹികവുമായ മൂല്യങ്ങൾക്കും തത്ത്വങ്ങൾക്കും വിരുദ്ധമായ ചില കാര്യങ്ങൾ ഉണ്ട്.

ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് കർശന നിർദ്ദേശവുമായി അധികൃതർ രംഗത്തെത്തിയത്. ഇത് പലപ്പോഴും രാജ്യത്തിന്റെ നിയമങ്ങൾക്ക് എതിരാണെന്ന് അതോറിറ്റി പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നു. ഓഡിയോ വിഷ്വൽ മീഡിയ കമീഷനും കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമീഷനും വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണം.

രാജ്യത്തുള്ള നിയന്ത്രണങ്ങൾ പാലിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ പ്ലാറ്റ്‌ഫോമിനോട് അഭ്യർഥിക്കുന്നതായി അധികൃതർ വ്യക്തമാക്കി. രാജ്യത്ത് നിയമലംഘനം നടത്തുന്ന ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നത് തുടർന്നാൽ സാഹചര്യത്തിൽ  ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

Latest Stories

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 'ലെറ്റർ ഓഫ് ഇൻ്റൻ്റ്' സമർപ്പിച്ചു

ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?

'ശരീരഭാരം കൂട്ടു' എന്ന് ആരാധകന്‍; ഉശിരന്‍ മറുപടി കൊടുത്ത് സാമന്ത