സൗദിയില്‍ 98800 ല്‍ ഏറെ പള്ളികള്‍ തുറന്നു; കര്‍ശന നിബന്ധനകള്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് മാസത്തിലധികമായി അടഞ്ഞുകിടന്ന സൗദി അറേബ്യയിലെ മുഴുവന്‍ പള്ളികളും തുറന്നു. രാജ്യത്തെ 98800ലധികം പള്ളികളാണ്  ഞായറാഴ്ച പ്രഭാത നമസ്‌കാരത്തോടെ വിശ്വാസികള്‍ക്കായി വീണ്ടും തുറന്നത്.

കര്‍ശന ആരോഗ്യ മുന്‍കരുതല്‍ പാലിച്ചാണ് നമസ്‌കരിക്കുന്നവരെ പള്ളികളിലേക്ക് കടത്തിവിടുന്നത്. മുഴുവന്‍ പള്ളികളും അണുമുക്തമാക്കിയും ശുചീകരിച്ചുമാണ് തുറന്നുകൊടുത്തിരിക്കുന്നത്. ബാങ്കിനും ഇഖാമത്തിനും ഇടക്ക് 10 മിനുട്ട് മാത്രമേ ദൈര്‍ഘ്യം പാടുള്ളൂ. ജുമുഅഃയുടെ 20 മിനുട്ട് മുമ്പ് പള്ളി തുറക്കുകയും, നമസ്‌കാരത്തിന് 20 മിനുട്ടിന് ശേഷം അടക്കുകയും ചെയ്യും.

Read more

നമസ്‌കരിക്കുന്നവര്‍ക്കിടയില്‍ രണ്ട് മീറ്ററും വരികള്‍ക്കിടയില്‍ ഒരു വരിയുടെ അകലവും പാലിക്കണം. വിശ്വാസികള്‍ വീടുകളില്‍ നിന്ന് അംഗശുദ്ധി വരുത്തിയാണ് പള്ളികളിലെത്തേണ്ടത്. മദീനയിലെ പ്രവാചക പള്ളി ഇന്ന് വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കും. 40% പേര്‍ക്കു മാത്രമാണ് പ്രവേശനം. അകലം പാലിക്കാന്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും.