ഇനി മുതല്‍ പള്ളികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഷോര്‍ട്സ് ധരിച്ചെത്തിയാല്‍ പിഴ ഈടാക്കുമെന്ന് സൗദി അറേബ്യ. ഇക്കാര്യവുമായി ബന്ധപ്പെട്ട നിയമാവലിയിലെ ഭേദഗതിക്ക് സൗദി ആഭ്യന്തര മന്ത്രി അംഗീകാരം നല്കി.
പൊതു സ്ഥലങ്ങളില്‍ ഷോര്‍ട്സ് ധരിക്കുന്നതിന് പ്രശ്നമില്ല. സര്‍ക്കാര്‍ ഓഫീസുകളിലും പള്ളികളിലും ഷോര്‍ട്സ് ധരിച്ച് പ്രവേശിച്ചാല്‍ 250 റിയാല്‍ മുതല്‍ 500 റിയാല്‍വരെ പിഴ ഈടാക്കാനാണ് തീരുമാനം.
രാജ്യത്തെ പൊതു അഭിരുചി സംബന്ധിച്ച് 19 നിയമലംഘനങ്ങളും അതിന്റെ ശിക്ഷകളുമാണ് നിയമാവലിയില്‍ ഇതുവരെ ഉണ്ടായിരുന്നത്. 2019ലാണ് രാജ്യത്ത് ഇങ്ങനെയൊരു നിയമാവലി പ്രാബല്യത്തില്‍ വരുന്നത്. ഇതിലേക്കാണ് സര്‍ക്കാര്‍ ഓഫീസുകളിലും പള്ളികളിലും ഷോര്‍ട്സ് ധരിച്ചാല്‍ പിഴ ഈടാക്കുമെന്ന കാര്യം ചേര്‍ത്തിരിക്കുന്നത്.
Read more
സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന് അംഗീകാരം നല്കിയ നിയമാവലി പു്രകാരം ഇതിലെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 50 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെയാണ് പിഴ. ജനവാസ മേഖലകളില്‍ ഉച്ചത്തില്‍ പാട്ട് വെയ്ക്കുക, വളര്‍ത്തുമൃഗങ്ങളുടെ മാലിന്യങ്ങള്‍ നീക്കം ചെയ്യാതിരിക്കുക, സഭ്യതയ്ക്ക് നിരക്കാത്ത വസ്ത്രം ധരിക്കുക, സഭ്യതയില്ലാത്ത പെരുമാറുക എന്നിങ്ങനെയുള്ള നിയമലംഘനങ്ങളാണ് നിയമാവലിയില്‍ നല്‍കിയിട്ടുള്ളത്.