പ്രവാസികളുടെ മടക്കം ഇന്നും തുടരും; സൗദിയില്‍ നിന്നും ബഹറിനില്‍ നിന്നും വിമാനങ്ങള്‍

ഗള്‍ഫിലെ പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം ഇന്നും തുടരും. സൗദിയില്‍ നിന്നും ബഹറിനില്‍ നിന്നുമാണ് ഇന്ന് വിമാനങ്ങള്‍ പ്രവാസികളെയുമായി നാട്ടിലേക്ക് എത്തുക. സൗദിയില്‍ നിന്ന് കോഴിക്കോടേക്കും ബഹറിനില്‍ നിന്ന് കൊച്ചിയിലേക്കുമാണ് സര്‍വീസ്.

റിയാദ് വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 3.15 നു കോഴിക്കോട്ടേക്ക് പുറപ്പെടും. രജിസ്റ്റര്‍ ചെയ്ത അറുപതിനായിരം പ്രവാസികളില്‍ നിന്ന് തിരഞ്ഞെടുത്ത 162 പേര്‍ക്കാണ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. യാത്രക്കാര്‍ രാവിലെ പ്രാദേശികസമയം ഒന്‍പതു മണിയോടെ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. വിമാനത്താവളത്തില്‍ തെര്‍മല്‍ സ്‌കാനിംഗ് നടത്തിയ ശേഷമായിരിക്കും വിമാനത്തിനുള്ളിലേക്കു പ്രവേശനം. വിമാനത്തിനുള്ളില്‍ ഭക്ഷണ വിതരണമുണ്ടാകില്ലെന്ന് എംബസി അറിയിച്ചിട്ടുണ്ട്.

ബഹറിന്‍ രാജ്യന്തര വിമാനത്താവളത്തില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനം ഇന്ത്യന്‍ സമയം വൈകിട്ട് ഏഴിനാവും പുറപ്പെടുക. ബഹറിനില്‍ രജിസ്റ്റര്‍ ചെയ്ത പന്ത്രണ്ടായിരത്തോളം പ്രവാസികളില്‍ നിന്ന് 177 പേരാണ് യാത്രക്കൊരുങ്ങുന്നത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ