സൗദിയില്‍ നിലവിലുള്ള കര്‍ഫ്യൂ ഇളവ് മെയ് 23 വരെ തുടരും. രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ പുറത്തിറങ്ങാവുന്ന ഇപ്പോഴുള്ള ഇളവാണ് തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അതേസമയം, മക്കയിലും നിലവില്‍ ഐസൊലേറ്റ് ചെയ്ത മേഖലകളിലും തുടരുന്ന 24 മണിക്കൂര്‍ കര്‍ഫ്യൂവിലും മാറ്റമില്ല.
മെയ് 23 മുതല്‍ മെയ് 27 വരെ മുഴുവന്‍ സമയ കര്‍ഫ്യൂ ഉണ്ടാകും. 24 മണിക്കൂര്‍ നേരത്തേക്കുള്ള ഈ കര്‍ഫ്യൂ നീട്ടണമോ എന്ന കാര്യം ആഭ്യന്തര മന്ത്രാലയം പിന്നീട് തീരുമാനിക്കും. ഇന്നലെ ഒന്‍പത് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതോടെ ആകെ മരണം 264 ആയി.
ചൊവ്വാഴ്ച 1911 പേര്‍ക്ക് പുതുതായി അസുഖം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 42925 ആയി. അതേസമയം ഇന്നലെ മാത്രം 2520 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ അസുഖം മാറിയവരുടെ എണ്ണം 15257 ആയി. രോഗമുക്തി വര്‍ദ്ധിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 27404 ആയി കുറഞ്ഞു.