സൗദിയില്‍ പുതുതായി 3402 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,94,225 ആയി വര്‍ദ്ധിച്ചു. അതേസമയം, കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം 1,32,760 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1994 രോഗികള്‍ സുഖം പ്രാപിച്ചു. കോവിഡ് ബാധിച്ച് 49 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 1698 ആയി ഉയര്‍ന്നു. 59,767 രോഗികളാണ് വിവിധ പ്രദേശങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 2,272 പേരുടെ നില ഗുരുതരമാണ്.
Read more
റിയാദില്‍ മാത്രം നിലവില്‍ 11338 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളതും തലസ്ഥാന നഗരമായ റിയാദിലാണ്. അത് കഴിഞ്ഞ് ദമാം ആണ്. ഇവിടെ 5517 രോഗികള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇന്നലെ നടത്തിയ 35,173 പരിശോധനകള്‍ ഉള്‍പ്പെടെ ഇതുവരെ ആകെ 16,74,487 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതായി അധികൃതര്‍ അറിയിച്ചു.