സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു; ആകെ മരണം 1802

സൗദിയില്‍ പുതുതായി 4193 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. സൗദിയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,01,801 ലെത്തി. അതേസമയം, കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം 1,40,614 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2945 രോഗികള്‍ സുഖം പ്രാപിച്ചു. കോവിഡ് ബാധിച്ച് 50 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 1802 ആയി ഉയര്‍ന്നു. 59,385 രോഗികളാണ് വിവിധ പ്രദേശങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 2291 പേരുടെ നില ഗുരുതരമാണ്.

Read more

ദമ്മാം: 431, ഹുഫൂഫ്: 399, റിയാദ്: 383, തായിഫ്: 306, അല്‍മൊബാരിസ്: 279, മക്ക: 279, ജിദ്ദ: 169, ഖത്തീഫ്: 168, അല്‍ക്കോബാര്‍: 136, മറ്റ് സിറ്റികളില്‍ 100നു താഴേയുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയിലെ വിവിധ സിറ്റികളില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്.