സൗദിയില്‍ പുതുതായി 3580 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,09,509 ആയി വര്‍ദ്ധിച്ചു. അതേസമയം, കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം 1,45,236 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1980 രോഗികള്‍ സുഖം പ്രാപിച്ചു. അതേസമയം, കോവിഡ് മരണ സംഖ്യ തുടര്‍ച്ചയായി ഉയര്‍ന്നു തന്നെ തുടരുകയാണ്. 58 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 1916 ആയി ഉയര്‍ന്നു. 62,357 രോഗികളാണ് വിവിധ പ്രദേശങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 2283 പേരുടെ നില ഗുരുതരമാണ്.
സൗദിയില്‍ 198 പ്രദേശങ്ങളില്‍ ഇതുവരെ കോവിഡ് പടര്‍ന്നിട്ടുണ്ട്. ഇന്നലെ രോഗം കണ്ടെത്തിയവരില്‍ ഏറ്റവും കൂടുതല്‍ തലസ്ഥാന നഗരമായ റിയാദിലാണ്. 50,564 പുതിയ പരിശോധനകള്‍ ഉള്‍പ്പെടെ ഇതുവരെ 18,74,327 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് പൂര്‍ത്തിയാക്കിയത്.