കോവിഡ് 19 വരുത്തിവെയ്ക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ നടപടികള്‍ക്ക് ഒരുങ്ങി സൗദി അറേബ്യ. ഇതിനായി മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) വര്‍ദ്ധിപ്പിച്ചും കര്‍ശന സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലുളള അഞ്ച് ശതമാനം വാറ്റ് 15 ശതമാനമായി ഉയര്‍ത്തും. ജൂലൈ മുതല്‍ ഇത് നിലവില്‍ വരും.
ജൂണ്‍ മുതല്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ലിവിംഗ് അലവന്‍സ് നിര്‍ത്തലാക്കും. നിലവിലെ പ്രതിസന്ധികളും മറ്റും ഗവണ്‍മന്റെ് വരുമാനം കുറയ്ക്കുന്നതിലേക്ക് നയിച്ചതായി ധനകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല ജദ്ആന്‍ പറഞ്ഞു. അതിനാല്‍ ചെലവുകളില്‍ കൂടുതല്‍ കുറവ് വരുത്തേണ്ടത് ആവശ്യമായിരിക്കയാണെന്നും ധനമന്ത്രി പറഞ്ഞു.
ചെലവ് സംബന്ധിച്ച് പഠിക്കാന്‍ മന്ത്രിതല സമിതി രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. സമിതി 30 ദിവസത്തിനകം പഠനത്തിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കണം.