സൗദിക്കാരുടെ പിന്തുണ മുഴുവന്‍ അവരുടെ അടുത്ത രാജാവ് എംബിഎസിന്, തെളിവ് ഇവിടെ

സൗദിയുടെ പുതിയ ഭരണാധികാരിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ കീഴില്‍ തങ്ങള്‍ പൂര്‍ണ സംതൃപ്തരാണെന്ന് 94.6 ശതമാനം സൗദിക്കാരും. മിഡില്‍ ഈസ്റ്റിലെയും അറബ് രാജ്യങ്ങളിലെയും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് പഠിക്കാനായുള്ള എസ്എംറ്റി സ്റ്റഡി സെന്റര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്.

എംബിഎസിനെ ക്രൗണ്‍ പ്രിന്‍സായി പ്രഖ്യാപിച്ച തീരുമാനത്തെ സര്‍വെയില്‍ പങ്കെടുത്ത 92 ശതമാനം ആളുകളും പിന്തുണയ്ക്കുന്നുണ്ട്. 88 ശതമാനം ആളുകളും കരുതുന്നത് എംബിഎസ് വലിയ നേതൃപാടവമുള്ള വ്യക്തിയാണെന്നാണ്.

18ന് വയസ്സിന് മുകളില്‍ പ്രായമുള്ള പല പ്രവിശ്യകളിലുള്ള സ്ത്രീകളെയും പുരുഷന്മാരെയുമാണ് സര്‍വെയില്‍ ഉള്‍പ്പെടുത്തിയത്. ആളുകളെ നേരിട്ട് കണ്ടായിരുന്നു എസ്എംറ്റി സര്‍വെ നടത്തിയത്. നവംബര്‍ 18നും 22നും ഇടയ്ക്കായിരുന്നു സര്‍വെ.

Read more

എംബിഎസിനെ പിന്തുണയ്ക്കുന്നതിനൊപ്പം സര്‍വെയില്‍ പങ്കെടുത്ത 91.75 ശതമാനം ആളുകളും സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയതും സ്വാതന്ത്ര്യം നല്‍കിയതുമായുള്ള നടപടികളെ പുകഴ്ത്തി. സൗദി അറേബ്യ നാഷ്ണല്‍ ഡേയുടെ ഭാഗമായി റിയാദിലെ സ്‌പോര്‍ട്ട്‌സ് സ്‌റ്റേഡിയത്തില്‍ നൂറു കണക്കിന് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഇത്രയും കാലം ഇല്ലാതിരുന്നൊരു കീഴ്‌വഴക്കമായിരുന്നു ഇത്. അടുത്ത വര്‍ഷം മുതല്‍ എല്ലാ സ്ത്രീകള്‍ക്കും സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങളില്‍ പ്രവേശനം അനുവദിക്കുമെന്നും അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.