വിമാന നിരക്കില്‍ ഏര്‍പ്പെടുത്തിയ ഭീമമായ വര്‍ധനവ് തീവെട്ടിക്കൊള്ള: കെ.എം.സി.സി

വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകളുടെ നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ചത് തീവെട്ടിക്കൊള്ളയാണെന്ന് കെ.എം.സി.സി അല്‍ഖബാര്‍ സെന്‍ട്രല്‍ കമ്മിറ്റി. ഇത്തരം പ്രവാസി വിരുദ്ധ നിലപാടില്‍ നിന്ന് കേന്ദ്ര സര്‍ക്കാരും പ്രവാസികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ള ഇന്ത്യന്‍ എംബസിയും പിന്തിരിയണമെന്നും കെ.എം.സി.സി പറഞ്ഞു.

ആവശ്യങ്ങള്‍ക്ക് യാത്ര നാട്ടിലേക്ക് യാത്ര പോകേണ്ട പ്രവാസികള്‍ക്ക് യാത്ര അസാധ്യമായതിനാല്‍ പരിഹാരം കാണാന്‍ കേരള ഗവണ്‍മെന്റ് കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണം. നാട്ടിലെത്തിക്കാന്‍ നോര്‍ക്ക അടക്കം ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉടന്‍ ആരംഭിക്കണം. അല്ലാത്ത പക്ഷം പ്രവാസി വിരുദ്ധ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ക്കെതിരെ നാട്ടിലുള്ള കുടുംബങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടപ്പിക്കുമെന്നും കെഎംസിസി ഭാരവാഹികള്‍ പ്രതികരിച്ചു.

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധിപ്പിച്ചതെന്നാണ് സൗദിയിലെ എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കുന്ന വിശദീകരണം. നിരക്ക് വര്‍ധിപ്പിക്കുന്നതോടെ 950 റിയാല്‍ ഏകദേശം 18760 രൂപ ഈടാക്കിയ ദമ്മാം കൊച്ചി സര്‍വീസിന് ഇനിമുതല്‍ 1703 റിയാല്‍ ഏകദേശം 33635 രൂപ നല്‍കണം. സൗദിയിലെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്കും ഇതേ രീതിയില്‍ വര്‍ധിച്ച നിരക്ക് തന്നെയാണ് ഈടാക്കുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി