സൗദി അറേബ്യയിൽ മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രീംകോടതി ആഹ്വാനം

സൗദി അറേബ്യയിൽ മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി ആഹ്വാനം. ജൂൺ 29 ബുധനാഴ്ച വൈകിട്ട്, ദുൽഖഅദ 30ന് വൈകിട്ട് ദുൽഹജ് മാസത്തിലെ മാസപ്പിറവി നിരീക്ഷിക്കണമെന്ന് പൊതുജനങ്ങളോട് സുപ്രീംകോടതി അഭ്യർത്ഥിച്ചു.  ദുൽഖഹദ് ഇരുപത്തിയൊമ്പത് പൂർത്തിയാകുന്ന ബുധനാഴ്ച വൈകിട്ടാണ് മാസപ്പിറവി നിരീക്ഷിക്കേണ്ടത്.

നഗ്നനേത്രങ്ങൾ കൊണ്ടോ ടെലിസ്‌കോപ്പുകൾ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവർ തൊട്ടടുത്തുള്ള കോടതികളെ വിവരം അറിയിക്കണം. സൗദി അറേബ്യയിലെ ബാങ്കുകൾ ബലിപെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചിരുന്നു.

ബാങ്കുകൾ, അവയുടെ ശാഖകൾ, അനുബന്ധ ഓഫീസുകൾ, മണി എക്സ്ചേഞ്ച് സെന്ററുകൾ എന്നിവയുടെ അവധി ദിനങ്ങളാണ് സൗദി സെൻട്രൽ ബാങ്ക് (സാമ) തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ബാങ്കുകളിൽ ജൂലൈ ആറിന് വെെകുന്നേരം ഈദ് അവധി ആരംഭിക്കും. ജൂലൈ 12 വരെയായിരിക്കും അവധി.  13-ാം തീയതി പ്രവർത്തനം പുനരാരംഭിക്കും.

Read more

എന്നാൽ അവധി ദിനങ്ങളിലും ഹജ്ജ് തീർഥാടകർക്കും മറ്റ് സന്ദർശകർക്കും സേവനം നൽകുന്നതിനായി വിമാനത്താവളം, ജിദ്ദ തുറമുഖം, മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിലെയും രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിലെയും ബാങ്കുകളുടെ ഓഫീസുകളും അവയുടെ സീസണൽ ശാഖകളും തുറന്ന് പ്രവർത്തിക്കുമെന്നും അധിക്യതർ വ്യക്തമാക്കി.