Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

GULF NEWS

ജയില്‍പുള്ളിയുടെ ആഗ്രഹം ജയിലില്‍ വെച്ച് തന്നെ നടത്തി ഷാര്‍ജാ പൊലീസ്; നിറമിഴിയോടെ പ്രതിയുടെ നന്ദിപ്രകടനം, പൊലീസിന് സോഷ്യല്‍ മീഡിയയുടെ കൈയടി

, 1:34 pm

ജയില്‍പുള്ളിയുടെ ആഗ്രഹം സാക്ഷാത്കരിച്ച് വ്യത്യസ്തമായിരിക്കുകയാണ് ഷാര്‍ജാ പൊലീസ്. മകന്റെ പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കണമെന്നായിരുന്നു പ്രതി പൊലീസിനോട് ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിന് സമ്മതം മൂളിയ പൊലീസ് ജന്മദിനം ആഘോഷമായി നടത്താന്‍ അനുവദിക്കുകയും ചെയ്തു. ജയില്‍പുള്ളിയുടെ മകനെയും കൂടുംബത്തെയും ജയിലില്‍ ക്ഷണിച്ചാണ് പിറന്നാള്‍ ദിനം ആഘോഷിച്ചത്. ഇതില്‍ പൊലീസും പങ്കുചേര്‍ന്നു. മകന്റെ പന്ത്രണ്ടാം പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ച പൊലീസിനോട് നിറമിഴിയോടെയാണ് പ്രതി നന്ദി പ്രകടിപ്പിച്ചത്.

ഷാര്‍ജ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരായ കേണല്‍ അഹമ്മദ് സഹീല്‍, വനിതാ ജയില്‍ ഡയറക്ടര്‍ കേണല്‍ മോണ സൊറൂര്‍ എന്നിവരുള്‍പ്പെടെയാണ് ആഘോഷത്തില്‍ പങ്കുകൊണ്ടത്. ഇതിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്.

View this post on Instagram

في إطار حرصها على رعاية الجوانب الإنسانية للنزلاء المؤسسة العقابية والإصلاحية بالشارقة تستضيف حفل ميلاد طفل أحد نزلائها . في إطار اهتمامها بأوضاع النزلاء ، ورعاية حقوقهم الإنسانية ، وحرصها على تمكينهم من التواصل مع أفراد أسرهم ، استجابت المؤسسة العقابية والإصلاحية بشرطة الشارقة لرغبة أحد نزلائها في تنظيم حفل ميلاد طفله البالغ من العمر 12 سنة داخل المؤسسة ، حيث تم تجهيز موقع خاص لاستقبال الطفل وأقيم حفل الميلاد بحضور والده ووالدته وسط فرحة أفراد أسرته الذين شاركوا بحضور الحفل إلى جانب العميد أحمد شهيل مدير إدارة المؤسسة العقابية والاصلاحية والعقيد منى سرور مديرة سجن النساء بالمؤسسة . وأكدت العقيد منى سرور ، أن هذه المبادرة تأتي في إطار حرص إدارة المؤسسة على رعاية الجوانب الإنسانية للنزيل و تغيير نظرته إلى المجتمع والحياة ، ومساعدته على كسر حاجز العزلة النفسية وتجاوز الظروف التي دفعت به إلى مخالفة القوانين ومواجهة العقوبات القانونية واشارت العقيد منى سرور على الاهتمام الذي توليه القيادة لنزلاء المؤسسة العقابية والإصلاحية ، وأوضاعهم وحقوقهم الإنسانية والقانونية، ومسؤوليتها نحو فئة المحكومين الذين دفعت بهم الظروف والعوامل المختلفة إلى الحبس مشيرةً الى أن المؤسسة تعمل إلى الأخذ بأيديهم وتعديل سلوكهم ، وتأهيلهم للعودة أفرادا صالحين وإعادة دمجهم في المجتمع و تمكينهم من ممارسة حياتهم بصورة طبيعية .

A post shared by شرطة الشارقة (@shjpolice) on

ജയിലില്‍ കഴിയുന്നവരുടെ സാമൂഹിക പുനഃരധിവാസത്തിന് ഷാര്‍ജ പൊലീസ് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശിക്ഷാ കാലാവധി കഴിയുമ്പോള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരേണ്ടവരാണ് പ്രതികള്‍. അതിനാല്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ പ്രതികള്‍ സമൂഹത്തെ കാണുന്ന രീതിയില്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായും ഷാര്‍ജ പൊലീസ് വ്യക്തമാക്കി.

Advertisement