Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

GULF NEWS

സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് ആത്മഹത്യകുറിപ്പ് ട്വീറ്റ് ചെയ്തു; ഷാര്‍ജ പൊലീസ് വിദ്യാര്‍ഥിനിക്ക് രക്ഷകനായി

, 3:54 pm

സോഷ്യല്‍ മീഡിയയില്‍ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയതതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയെ ഷാര്‍ജ പൊലീസ് രക്ഷപ്പെടുത്തി. ഷാര്‍ജ അല്‍ നഹ്ദയിലെ ഫഌറ്റില്‍ നിന്ന് വെള്ളിയാഴ്ചയാണ് പൊലീസ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് നേരെ നടന്ന സൈബര്‍ ആക്രമണത്തില്‍ മനംനൊന്താണ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രി താന്‍ ആത്മഹത്യ ചെയ്യുമെന്നും ഇത് ലൈവ് വീഡിയോയിലിലൂടെ എല്ലാവര്‍ക്കും കാണാമെന്നും പെണ്‍കുട്ടി ട്വീറ്റ് ചെയ്തിരുന്നു.

ദുബായ് പൊലീസിന്റെ സൈബര്‍ ക്രൈം പട്രോള്‍ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ട കുറിപ്പിനെ കുറിച്ചുള്ള വിവരം ഇവര്‍ ഷാര്‍ജ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് രാത്രി തന്നെ പൊലീസ് സംഘം ഫഌറ്റിലേക്ക് പുറപ്പെടുകയായിരുന്നു. അവിടെയെത്തുമ്പോള്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Advertisement