മസ്കറ്റിൽ പള്ളിക്ക് സമീപം വെടിവെപ്പ്; നാല് പേർ കൊല്ലപ്പെട്ടു

ഒമാനിലെ മസ്കറ്റിൽ വെടിവെപ്പ്. വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടതായി ഒമാൻ പൊലീസ് അറിയിച്ചു. വാദി അൽ കബീറിൽ ഒരു പള്ളിയുടെ സമീപമാണ് വെടിവെപ്പുണ്ടായത്. ഒട്ടേറെപേർക്ക് പരുക്കേറ്റിട്ടുണ്ടെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Read more

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായും അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. സുരക്ഷക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും ഒമാൻ പൊലീസ് ട്വിറ്ററിൽ കുറിച്ചു.