12 വയസിൽ താഴെയുള്ള കുട്ടികൾ റോഡിൽ സൈക്കിൾ ഓടിക്കരുത്; നിർദേശവുമായി സൗദി

കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് സൗദി അറേബ്യ. രാജ്യത്ത് ഇനി മുതൽ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പൊതുറോഡുകളില്‍ സൈക്കിള്‍ ഓടിക്കുവാൻ അനുവാദമില്ല. ഉത്തരവ് മറികടന്ന് സൈക്ലിംഗ് നടത്തിയാൽ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് അവരുടെ രക്ഷിതാക്കള്‍ ഉത്തരവാദികളായിരിക്കും. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൈക്കിള്‍ വാടകയ്ക്ക് നല്‍കുന്നതും നിരോധിച്ചിട്ടുണ്ട്. രാജ്യത്തെ പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് പെരുന്നാൾ അവധി ആരംഭിച്ച സാഹചര്യത്തിലാണ് പുതിയ ജാഗ്രതാനിർദേശങ്ങൾ . കുട്ടികളുടെ ഗെയിമുകളുമായി ബന്ധപ്പെട്ട അപകടങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ കുറിച്ചും സുരക്ഷാനിയമങ്ങള്‍ പാലിക്കുന്നതിനുമുള്ള പരിശീലനം വിനോദ സ്ഥലങ്ങളിലെ തൊഴിലാളികള്‍ക്ക് നല്‍കിയിരിക്കേണ്ടതാണ്.

കുട്ടികള്‍ ഉപയോഗിക്കുന്ന ഊഞ്ഞാലുകളുടെയും മറ്റ് ഗെയിമുകളുടെയും സീറ്റുകളില്‍ സുരക്ഷാ ബെല്‍റ്റുകള്‍ ഘടിപ്പിക്കേണ്ടത് ആവശ്യമാണ്. ഓരോ ഗെയിമിനും അടുത്തായി ഉചിതമായ ഉപയോഗ പ്രായം, ഒരു സമയത്ത് ഉപകരണം എത്ര പേര്‍ക്ക് ഉപയോഗിക്കാം, ഗെയിം ഉപയോഗിക്കേണ്ട രീതി തുടങ്ങി ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ബോര്‍ഡ് സ്ഥാപിക്കണം.

കുട്ടികള്‍ക്ക് സൈക്കിള്‍ നല്‍കുമ്പോള്‍ സാദ്ധ്യമാകുമ്പോഴെല്ലാം, സൈക്കിളുകളുടെ വശങ്ങളിലെ അധിക ചക്രങ്ങള്‍, സംരക്ഷണ ഹെല്‍മെറ്റുകള്‍, എല്‍ബോ പാഡുകള്‍ എന്നിവ പോലുള്ള സുരക്ഷാ ആക്‌സസറികള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

രാജ്യത്തിന്റെ ശിശു സംരക്ഷണ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 13 പ്രകാരമാണിത്. ഈ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനങ്ങളില്‍ നിന്ന് ഉണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ അന്വേഷണവും പ്രോസിക്യൂഷനും പബ്ലിക് പ്രൊസിക്യൂഷന്‍ ഏറ്റെടുക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഇന്‍ഫോഗ്രാഫിക്‌സ് വ്യക്തമാക്കി.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി