ഇഖാമ കാലാവധി കഴിഞ്ഞാൽ ഉടമയുടെ സമ്മതമില്ലാതെ സ്‌പോൺസർഷിപ്പ് മാറാം: പുതിയ നിയമവുമായി സൗദി

ഇഖാമയുടെ കാലാവധി കഴിഞ്ഞാൽ തൊഴിലുടമയുടെ സമ്മതമില്ലാതെ തന്നെ സ്പോൺസർഷിപ്പ് മാറ്റാവുന്ന നിയമം പ്രാബല്യത്തിൽ വരുത്തി സൗദി അറേബ്യ. ഇഖാമ പുതുക്കാൻ തയാറാകാത്ത തൊഴിലുടമയിൽ നിന്ന് സ്പോൺസർഷിപ്പ് മാറുമ്പോൾ പഴയ ഇഖാമ കുടിശിക ഒഴിവാക്കി പുതിയ തൊഴിലുടമയിലേക്ക് മാറാൻ അനുമതി നൽകുന്ന വ്യവസ്ഥയാണ് സൗദിയിൽ  പ്രാബല്യത്തിൽ വന്നത്.

പുതിയ തൊഴിലുടമ സ്പോൺസർഷിപ്പ് എടുക്കാൻ തയാറാണെന്ന അപേക്ഷ അയച്ച് കഴിഞ്ഞാൽ തൊഴിലാളിക്ക് തൊഴിൽ മന്ത്രാലയത്തിന്റെ ഖിവ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് പുതിയ ഓപ്ഷൻ തിരഞ്ഞെടുക്കാം.

പഴയ തൊഴിലുടമ അടക്കാത്ത ഇഖാമ ഫീസ് അദ്ദേഹത്തിന്റെ മേൽ തന്നെ നിലനിർത്തി പുതിയ തൊഴിലുടമയിലേക്ക് മാറ്റം എന്ന ഒപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്. വ്യക്തിഗത സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് മാത്രമായിരുന്നു നേരത്തെ ഈ ആനുകൂല്യം ബാധകമായിരുന്നതെങ്കിൽ ഇപ്പോൾ മുഴുവൻ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ബാധകമാകുന്നത്.

തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും തൊഴിൽ വിപണി ക്രമീകരിക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായിട്ടാണ് സൗദി പുതിയ നിയമം ആവിഷ്‌ക്കരിച്ചത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ