യുഎഇയിൽ മൂന്ന് പേർക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ഇതോടെ യു.എ.ഇയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സൗദിയിലും, ഖത്തറിലും രോഗം സ്ഥീരികരിച്ചിരുന്നു.
രോഗം കണ്ടെത്തിയ ആളുകളെ പൂർണമായും ഐസൊലേഷനിലേക്ക് മാറ്റാനുള്ള നിർദേശവും വിവിധ ആശുപത്രികൾക്ക് നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ ദേശീയ ദുരന്തനിവാരണ സമിതി അബുദാബിയിൽ അടിയന്തര യോഗം ചേർന്നു.
തൊലിപ്പുറത്ത് അസാധാരണമായിട്ടുള്ള എന്തെങ്കിലും മാറ്റങ്ങൾ കാണുകയാണെങ്കിൽ അടിയന്തരമായി ആശുപത്രികളിൽ ചികിത്സ തേടാൻ അധികൃതർ നിർദേശം നൽകി.
Read more
കൂടാതെ ആശുപത്രികളോട് പരമാവധി സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള നിർദേശവും ദേശീയ ദുരന്തനിവാരണ സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. ആഗോള മഹാമാരിയായി ഡബ്ല്യു.എച്ച്.ഒ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കുറ്റമറ്റ സംവിധാനങ്ങൾ പുലർത്തിക്കൊണ്ട് രോഗത്തെ അമർച്ച ചെയ്യുകയാണ് ദേശീയ ദുരന്തനിവാരണ സമിതിയുടെ ലക്ഷ്യം.