യു.എ.ഇയിൽ മൂന്ന് പേർക്ക് കൂടി മങ്കിപോക്സ്; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം

യുഎഇയിൽ മൂന്ന് പേർക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ഇതോടെ യു.എ.ഇയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സൗദിയിലും, ഖത്തറിലും രോ​ഗം സ്ഥീരികരിച്ചിരുന്നു.

രോഗം കണ്ടെത്തിയ ആളുകളെ പൂർണമായും ഐസൊലേഷനിലേക്ക് മാറ്റാനുള്ള നിർദേശവും വിവിധ ആശുപത്രികൾക്ക് നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ ദേശീയ ദുരന്തനിവാരണ സമിതി അബുദാബിയിൽ അടിയന്തര യോഗം ചേർന്നു.

തൊലിപ്പുറത്ത് അസാധാരണമായിട്ടുള്ള എന്തെങ്കിലും മാറ്റങ്ങൾ കാണുകയാണെങ്കിൽ അടിയന്തരമായി ആശുപത്രികളിൽ ചികിത്സ തേടാൻ അധികൃതർ നിർദേശം നൽകി.

കൂടാതെ ആശുപത്രികളോട് പരമാവധി സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള നിർദേശവും ദേശീയ ദുരന്തനിവാരണ സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. ആഗോള മഹാമാരിയായി ഡബ്ല്യു.എച്ച്.ഒ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കുറ്റമറ്റ സംവിധാനങ്ങൾ പുലർത്തിക്കൊണ്ട് രോഗത്തെ അമർച്ച ചെയ്യുകയാണ് ദേശീയ ദുരന്തനിവാരണ സമിതിയുടെ ലക്ഷ്യം.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്