Connect with us

UAE LIVE

ഷാര്‍ജയില്‍ കോണ്‍ക്രീറ്റ് മിക്‌സറിനുള്ളില്‍ 22 പേര്‍: സംഭവത്തില്‍ ദുരൂഹത ആരോപിച്ച് അധികൃതര്‍

, 1:38 pm

അനധികൃത നുഴഞ്ഞുകയറ്റക്കാരായ 22 പേരെ കോണ്‍ക്രീറ്റ് മിക്‌സറില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. സിമന്റ് കൂട്ടിക്കലര്‍ത്താനായി ഉപയോഗിക്കുന്നതാണ് കോണ്‍ക്രീറ്റ് മിക്‌സര്‍. 22 പേരെ ഒളിപ്പിച്ച കടത്താന്‍ ശ്രമിക്കുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് കസ്റ്റംസ് അതോറിറ്റിയും ഷാര്‍ജ പോര്‍ട്ട് അതോറിറ്റിയും നടത്തിയ പരിശോധനയിലാണ് കോണ്‍ക്രീറ്റ് മിക്‌സറുമായി പോകുന്ന ട്രക്ക് പിടികൂടിയത്. ഷാര്‍ജ ചെക്ക് പോസ്റ്റില്‍ നിന്നാണ് ട്രക്ക് പിടിച്ചത്.

നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ പരിശോധന നടത്തിയതെന്ന് ഫെഡറല്‍ കസ്റ്റംസ് അതോറിറ്റിയുടെ ചെയര്‍മാന്‍ കമ്മീഷണര്‍ അലി ബിന്‍ സുബൈ അല്‍ കാബി അറിയിച്ചു. കോണ്‍ക്രീറ്റ് മിക്‌സറിനുള്ളിലെ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുന്നതായി എക്‌സേറ പരിശോധന നടത്തി.

ഈ പരിശോധനയിലാണ് 22 പേരെ കോണ്‍ക്രീറ്റ് മിക്‌സറില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഇതില്‍ 21 പേര്‍ ഏഷ്യന്‍ വംശജരാണ്. ഒരാള്‍ ആഫ്രിക്കന്‍ വംശജയുമാണ്.

കോണ്‍ക്രീറ്റ് മിക്സറിനുള്ളിലുള്ള ആളുകളുടെ കൈയില്‍ ആയുധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രതയോടെ വേണം സംഭവം കൈകാര്യം ചെയ്യാന്‍ എന്നും അധികൃതര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മുന്‍കരുതലോടെ ആയിരുന്നു അധികൃതരുടെ നീക്കങ്ങള്‍.

ഷാര്‍ജ ചെക്ക് പോസ്റ്റ് സുരക്ഷ മുന്‍ നിര്‍ത്തി അടച്ചിട്ട ശേഷമായിരുന്നു പൊലീസും കസ്റ്റംസും ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിച്ചത്. നുഴഞ്ഞുകയറ്റക്കാരെ ഓരോരുത്തരായി കോണ്‍ക്രീറ്റ് മിക്‌സറില്‍ നിന്നും പുറത്തറക്കിയ ശേഷം പൊലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്. എന്തിനു വേണ്ടിയാണ് നുഴഞ്ഞുകയറ്റത്തിനു ഇവര്‍ ശ്രമച്ചതെന്ന് വ്യക്തമായിട്ടില്ല.

Don’t Miss

FILM NEWS2 mins ago

മമ്മൂട്ടി ശാസിച്ചിട്ടും അടങ്ങാതെ ആരാധകര്‍ ; നടനില്‍ നിന്ന് അവാര്‍ഡ് വാങ്ങിയ പാര്‍വതിക്കെതിരെ ട്രോള്‍ മഴ

നടി പാര്‍വതിക്കെതിരെ  വീണ്ടും ആക്രമണമഴിച്ചുവിട്ട് മമ്മൂട്ടി ആരാധകര്‍. അവസാനം നടിക്ക് മമ്മൂട്ടിയെ ബഹുമാനിക്കേണ്ടതായി വന്നു എന്ന തരത്തിലുള്ളതാണ് ട്രോളുകളുടെ ഇതിവൃത്തം. കഴിഞ്ഞ ദിവസം നടന്ന ഏഷ്യാനെറ്റ് ഫിലിം...

CRICKET11 mins ago

ഡിവില്ലിയേഴ്‌സിന് ഹൃദയപൂര്‍വം മാസ്റ്റര്‍ ബ്ലാസ്റ്റര്‍; എബിഡിയ്ക്ക് സച്ചിന്റെ ഹൃദയസ്പര്‍ശിയായ സന്ദേശം

114 ടെസ്റ്റ് മത്സരങ്ങള്‍ 228 ഏകദിനങ്ങള്‍, 78 ട്വന്റി20 മത്സരങ്ങള്‍. എബി ഡിവില്ലിയേഴ്‌സ് എന്ന ദക്ഷിണാഫ്രിക്കന്‍ താരം തന്റെ രാജ്യത്തിന് വേണ്ടി പാഡണിഞ്ഞ മത്സരങ്ങളുടെ എണ്ണമാണിത്. 14...

KERALA29 mins ago

വിഷു ബംബര്‍ ഒന്നാം സമ്മാനം പാലക്കാട്; നാലുകോടിയുടെ ഭാഗ്യാവാന്‍ ‘എച്ച്.ബി 378578’ നമ്പര്‍ ലോട്ടറി എടുത്തയാള്‍

സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബംബര്‍ ലോട്ടറിയുടെ നറുക്കെടുത്തു. ഒന്നാം സമ്മാനം ലഭിച്ചത് എച്ച്.ബി 378578 എന്ന നമ്പറിനാണ്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. നാല്...

FOOTBALL43 mins ago

നെയ്മര്‍ മാഡ്രിഡിലേക്കോ? റൊണാള്‍ഡോയുടെ മറുപടി പൊട്ടിച്ചിരി

ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ഒഴിച്ച് ബാക്കിയുള്ള ക്ലബ്ബ് സീസണുകള്‍ക്ക് വിരാമമായിട്ടും ഒരു കാര്യത്തിന് ഇപ്പോഴും കുറവില്ല. നെയ്മറിന്റെ റയല്‍ മാഡ്രിഡ് ട്രാന്‍സ്ഫര്‍. ഈ സീസണ്‍ പകുതി മുതല്‍...

FILM NEWS54 mins ago

ലോക സിനിമയ്ക്കുള്ള നമ്മുടെ ഉത്തരമാണ് ഈ ചിത്രം ; പേരന്‍പിനെക്കുറിച്ച് അഞ്ജലി

തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള സിനിമാപ്രേമികളൊന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തിയ പേരന്‍പ്. ലോകത്തെ വിഖ്യാത ചലചിത്രമേളകളില്‍ ഒന്നായ റോട്ടര്‍ഡാമില്‍ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് പ്രദര്‍ശിപ്പിച്ചതും നിറഞ്ഞ കൈയ്യടികളോടെ...

KERALA59 mins ago

കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില കുറയും; നികുതി വേണ്ടെന്നു വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറെന്ന് മന്ത്രി ഐസക്; ‘ഇന്ധന വിലകുറയ്ക്കാന്‍ കേന്ദ്രം ഇടപെടുമെന്ന് തോന്നുന്നില്ല’

ഇന്ധനവിലയിലെ അധിക നികുതി വേണ്ടെന്നു വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധന വിലകുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന് തോന്നുന്നില്ലെന്നും സംസ്ഥാനം നികുതി ഉപേക്ഷിക്കുന്നത് ചെങ്ങന്നൂര്‍...

KERALA1 hour ago

കര്‍ണാടകയില്‍ സോണിയയ്ക്കും രാഹുലിനുമൊപ്പം പിണറായി; വേദി പങ്കിടല്‍ സന്തോഷം നല്‍കുന്നുവെന്ന് എകെ ആന്റണി

കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സോണിയയ്ക്കും രാഹുലിനും ഒപ്പം പിണറായി വിജയന്‍ വേദി പങ്കിട്ടതില്‍ സന്തോഷമുണ്ടെന്ന് എകെ ആന്റണി. കേരളത്തില്‍ കോണ്‍ഗ്രസുമായി അയലത്ത് നില്‍ക്കാന്‍ കഴിയില്ലെന്ന്...

CRICKET1 hour ago

ഇപ്പോള്‍ ഓരോ ക്രിക്കറ്റ് ആരാധകനും ഒരു പ്രാര്‍ത്ഥനയെ ഉണ്ടാകു, കേട്ട വാര്‍ത്ത സത്യമാവല്ലേയെന്ന്; എബിഡിയുടെ അപ്രതീക്ഷിത വിടവാങ്ങലില്‍ കണ്ണീരണിഞ്ഞ് ട്രോള്‍ ലോകം

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് വിരമിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. അന്താരാഷ്ട്ര വേദിയില്‍ കളിമതിയാക്കാനുള്ള ഉചിതമായ സമയം ഇതാണെന്ന് പറഞ്ഞാണ്...

CRICKET1 hour ago

ഐപിഎല്‍ കലാശപ്പോരില്‍ മലയാളികള്‍ക്ക് സര്‍പ്രൈസൊരുക്കി സംഘാടകര്‍

കുട്ടിക്രിക്കറ്റ് പൂരത്തിന്റെ കലാശപ്പോരിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകര്‍ ആവേശത്തിലാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആര് നേരിടുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇന്ന് നടക്കുന്ന രണ്ടാം...

CRICKET1 hour ago

ലോക പ്രശസ്ത കായിക താരങ്ങളുടെ പട്ടികയില്‍ ധോണിയെ വെട്ടി വിരാട്

ലോകത്തിലെ നൂറ് പ്രശസ്ത കായിക താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഇഎസ്പിഎന്‍ വേള്‍ഡ് ഫെയിം ലിസ്റ്റില്‍ ഇടം പിടിച്ച് ഇന്ത്യന്‍ താരങ്ങളും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കോഹ്...