യു.എ.ഇയിലെ വിസ, എമിറേറ്റ്‌സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട മുഴുവന്‍ പിഴകളും ഒഴിവാക്കായുള്ള ഉത്തരവ് ഓഗസ്റ്റ് പതിനെട്ടിനു മുമ്പ് രാജ്യം വിടുന്നവര്‍ക്ക് മാത്രമായിരിക്കും ബാധകമാവുക എന്ന് വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം. മേയ് 18 മുതല്‍ 3 മാസത്തിനകം രാജ്യം വിടുന്നവരാണ് ആനുകൂല്യത്തിന് അര്‍ഹര്‍. അല്ലാത്തവര്‍ നിയമ നടപടി നേരിടേണ്ടിവരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
മാര്‍ച്ച് 1- ന് മുമ്പുള്ള വിസാ സംബന്ധമായ എല്ലാ പിഴകളും റദ്ദാക്കികൊണ്ട് കഴിഞ്ഞയാഴ്ചയാണ് ഉത്തരവ് പുറത്തു വന്നത്. മാര്‍ച്ച് ഒന്നിന് മുമ്പ് താമസ വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവര്‍ പുതിയ വിസയിലേക്ക് മാറി യു.എ.ഇയില്‍ തുടരുന്നത് നിയമപരമാക്കിയാലും നിലവിലെ പിഴ അടയ്‌ക്കേണ്ടിവരും. രാജ്യം വിടുന്നവര്‍ക്ക് മാത്രമാണ് പിഴ ഇളവ് ബാധകം.
മാര്‍ച്ച് 1 ന് ശേഷം വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഈ വര്‍ഷം അവസാനം വരെ വിസാ കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്. നേരത്തെ മാര്‍ച്ച് ഒന്നിന് ശേഷം വിസ കാലാവധി അവസാനിച്ചവര്‍ക്ക് പിഴ അടക്കേണ്ടതില്ല എന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതിന് മുമ്പും വിസ കാലാവധി അവസാനിച്ചവര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണ് പുതിയ ഉത്തരവ്.