Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

UAE LIVE

അബുദാബിയിലെ ആദ്യത്തെ ഹൈന്ദവക്ഷേത്രം; ശിലാസ്ഥാപനം മോദി നിര്‍വഹിച്ചു

, 12:51 pm

അബുദാബിയില്‍ ഹൈന്ദവ ക്ഷേത്രത്തിന് നിര്‍മ്മാണത്തിന് അനുമതി നല്‍കിയതിന് നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അബുദാബി കിരീടവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ മോദി പ്രത്യേകം നന്ദി അറിയിച്ചു. ഹിന്ദു ക്ഷേത്രം ഒരുമയുടെ പ്രതീകമാണ്. ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് സവിശേഷ ബന്ധമുണ്ട്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ശക്തിപ്പെടത്തുമെന്നും മോദി പറഞ്ഞു.

ദുബായിലെ ഒപേറ ഹൗസില്‍ പ്രതീകാത്മക ശിലാസ്ഥാപനം മോദി നടത്തിയാണ് ക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ക്ഷേത്രത്തിന് അനുവദിച്ച സ്ഥലത്ത് സ്വാമിമാരുടെ നേതൃത്വത്തില്‍ ഭൂമി പൂജ നടത്തി. ഡല്‍ഹിയിലെ അക്ഷര്‍ധാം ഉള്‍പ്പെടെ 1200ലേറെ പടുകൂറ്റന്‍ ക്ഷേത്രങ്ങള്‍ നിര്‍മിച്ച ബോചാസന്‍വാസി അക്ഷര്‍ പുരുഷോത്തം സന്‍സ്തയാണ് ക്ഷേത്രനിര്‍മാണത്തിന് നേതൃത്വം നല്‍കുക.

അബുദാബിയിലെ ആദ്യത്തെ ഹൈന്ദവ ക്ഷേത്രമായിരിക്കുമിത്. അബുദാബി, ദുബായ്, അലൈന്‍ എന്നീ എമിറേറ്റുകളിലുള്ളവര്‍ക്ക് എളുപ്പം എത്തിച്ചേരാന്‍ സാധിക്കുന്ന അല്‍റഹ്ബയിലാണ് ക്ഷേത്രനിര്‍മാണം. ക്ഷേത്ര നിര്‍മാണത്തിനായി 55,000 ചതുരശ്ര മീറ്റര്‍ ഭൂമിയാണ് അബുദാബി സര്‍ക്കാര്‍ നല്‍കിയത്. ഇത് ക്ഷേത്രത്തിന്റെ സ്വന്തം ഭൂമിയായി നിലനിര്‍ത്താം.

ഒരു ലക്ഷത്തിലേറെപേരെ ഉള്‍കൊള്ളാന്‍ പറ്റുന്ന വിശാലമായ അകത്തളവും മുറ്റവുമാണ് ക്ഷേത്രത്തിനുണ്ടാകുക. 2020ഓടെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും സന്ദര്‍ശിക്കാവുന്ന ക്ഷേത്രമെന്നതിനാല്‍ യുഎഇയിലെ പില്‍ഗ്രിം ടൂറിസം ശക്തമാക്കാനും ഇതു സഹായകരമാകും. കൂടാതെ അബുദാബി അല്‍ റഹ്ബയില്‍ തുലിപ് ഇന്‍ ഹോട്ടലിന് സമീപം വിനോദ സഞ്ചാരത്തിന് ആവശ്യമായ ഹോട്ടല്‍ ഉദ്യാനം ലൈബ്രറി തുടങ്ങിയവയും സ്ഥാപിക്കും. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ യുഎഇയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാകും ഇത്.

Advertisement