Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

UAE LIVE

തിമിംഗല സ്രാവിന്റെ സാന്നിധ്യം; അബുദാബിയിലെ ബീച്ചില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം

, 5:29 pm

അബുദാബിയിലെ അല്‍ ബഹര്‍ ബീച്ചില്‍ തിമിംഗല സ്രാവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നീന്തലിന് നിരോധനം ഏര്‍പ്പെടുത്തി. നാളെ വരെയാണ് നിരോധനം.

അബുദാബിയിലെ പരിസ്ഥിതി ഏജന്‍സിയാണ് തിമിംഗല സ്രാവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് അല്‍ ബഹര്‍ ബീച്ചിലെ പുതിയതായി ആരംഭിച്ച വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയ്ക്കു ശേഷം നീന്തലിന് ബീച്ചില്‍ സൗകര്യമുണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കടലില്‍ ബോട്ടിലൂടെ യാത്ര ചെയ്യുന്ന സഞ്ചാരികള്‍ തിമിംഗല സ്രാവുകളില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.  തിമിംഗല സ്രാവുകളെ കണ്ടാല്‍ 800555 എന്ന നമ്പറില്‍  വിവരം അറിയിക്കണമെന്ന് അബുദാബിയിലെ പരിസ്ഥിതി ഏജന്‍സി അറിയിച്ചിട്ടുണ്ട്.

.

Advertisement