കോഡിംഗിൽ താത്പര്യമുള്ളയാളാണോ നിങ്ങൾ.എന്നാൽ കോഡിംഗ് പഠനം വിദേശത്തായാലോ?. എങ്ങനെയെന്ന് അതിശയിക്കേണ്ട. അബുദാബിയാണ് ഇപ്പോൾ
കോഡിംഗിൽ താത്പര്യമുള്ള വിദ്യാർത്ഥികളെ രാജ്യത്തേക്ക് പഠനത്തിനായി ക്ഷണിച്ചിരിക്കുന്നത്.
സൗജന്യ പഠനത്തിനാണ് അബുദാബി വിദ്യാർത്ഥികളെ രാജ്യത്തേക്കു ക്ഷണിച്ചിരിക്കുന്നത്. മേയ് ഒന്നിനു നടക്കുന്ന ബൂട്ട് ക്യാംപ് (പിസൈൻ) വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ’42 അബുദാബി’യുടെ പുതിയ ബാച്ചിലേക്കു പ്രവേശനം നേടാൻ സാധിക്കും.
18 വയസു തികഞ്ഞവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് പ്രി സെലക്ഷൻ ടെസ്റ്റിന് എത്തേണ്ടതാണ്. അഭിരുചി, യുക്തി, ഓർമ്മശക്തി, പ്രതിബദ്ധത, സർഗാത്മകത,ജിജ്ഞാസ എന്നിവ പരിശോധിക്കുന്ന ഗെയിം ടെസ്റ്റിൽ വിജയിച്ചാൽ നടത്തും. ഇതിലും ജയിക്കുന്നവരെ വെർച്വൽ ടെസ്റ്റിന് വിളിക്കും.
>ഒന്നര മണിക്കൂർ ദൈർഘ്യമുള്ള വെർച്വൽ ടെസ്റ്റ് ആയിരിക്കും നടക്കുക. ഇതിൽ മികവ് പുലർത്തുന്നവരെ പിസൈൻ ക്യാംപിലേക്ക് തെരഞ്ഞെടുക്കുന്നതായിരിക്കും. ഇതിൽ വിജയിക്കുന്നവർക്ക് പ്രവേശനം ലഭിക്കും. www.42AbuDhabi.ae എന്ന വെബ്സെെറ്റിൽ ആണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അധികൃതർ പ്രസിദ്ധീകരിച്ചിരിക്കുന്നത്.