ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ അനിശ്ചിതത്വത്തില്‍; പ്രവാസികള്‍ ആശങ്കയില്‍

ഗള്‍ഫ് നാടുകളില്‍ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സംഘടനകളുടെ നീക്കം അനിശ്ചിതത്വത്തില്‍. ഒരേസമയം വലിയൊരു സംഘം നാട്ടിലെത്തുമ്പോള്‍ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാകുമെന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍വീസുകള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്.

ആഴ്ചയില്‍ നാല്‍പ്പത് വിമാനത്തിലേറെ കൈകാര്യം ചെയ്യാനാവില്ലെന്ന് കേരളം അറിയിച്ചതായാണ് കെ.എം.സി.സി. നേതാക്കള്‍ പറയുന്നത്. വന്ദേഭാരത് മിഷന്റെ ഭാഗമായും നിരവധി പ്രവാസികളാണ് ദിനംപ്രതി നാട്ടിലെത്തുന്നത്. പ്രവാസികള്‍ക്കായി യു.എ.ഇ കെ.എം.സി.സി റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് തുടക്കത്തില്‍ രണ്ട് സര്‍വീസുകളാണ് പ്രഖ്യാപിച്ചത്.

ദുബായ് കെ.എം.സി.സി. യുടെ പക്കല്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന അയ്യായിരത്തിലേറെ പേരുടെ വിവരങ്ങളാണ് ഇപ്പോഴുള്ളത്. അബുദാബി കെ.എം.സി.സിയില്‍ പതിനായിരത്തിലേറെ പേരാണ് ടിക്കറ്റിനായി പേര് നല്‍കിയിരിക്കുന്നത്. എംബസിയുടെ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരെ മാത്രമാണ് ചാര്‍ട്ടേഡ് വിമാനത്തിലും പരിഗണിക്കുന്നത്. സ്‌പൈസ് ജെറ്റിനാണ് ചാര്‍ട്ടേഡ് സര്‍വീസുകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

Latest Stories

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ