കുവൈറ്റില്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം വരുന്നു

കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി കര്‍ഫ്യൂ സമയത്തില്‍ മാറ്റം വരുത്താനൊരുങ്ങി കുവൈറ്റ്. ജൂണ്‍ 30 ചൊവ്വാഴ്ച മുതല്‍ കര്‍ഫ്യൂ സമയം രാത്രി എട്ടുമണി മുതല്‍ രാവിലെ അഞ്ചുമണിവരെയാക്കും. നിലവിലിത് വൈകിട്ട് ഏഴുമണി മുതല്‍ രാവിലെ അഞ്ചുമണി വരെയാണ്.

അഞ്ചുഘട്ടങ്ങളിലായി നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് രാജ്യം ശ്രമിക്കുന്നത്. ഇതിലെ രണ്ടാംഘട്ടമാണ് ജൂണ്‍ 30 മുതല്‍ ആരംഭിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ 30 ശതമാനം ജീവനക്കാരുമായി സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കും. റൊട്ടേഷന്‍ അടിസ്ഥാനത്തിലാവും ജീവനക്കാര്‍ക്ക് ജോലിക്കെത്താന്‍ നിര്‍ദേശം നല്‍കുക. അവന്യൂസ്, മറീന, സൂഖ് ശര്‍ഖ് തുടങ്ങിയ മാളുകള്‍ 30 ശതമാനം ശേഷിയില്‍ തുറന്നു പ്രവര്‍ത്തിക്കും.

അതേസമയം, ജലീബ് അല്‍ ശുയൂഖ്, മഹബൂല, ഫര്‍വാനിയ എന്നിവിടങ്ങളിലെ ഐസൊലേഷന്‍ മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ തുടരും. വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗത്തിന്റേതാണ് ഈ തീരുമാനങ്ങള്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം