ദുബായിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണസജ്ജം; ഷാര്‍ജയും മടങ്ങി വരവില്‍

നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് ദുബായിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ച മുതല്‍ പൂര്‍ണസജ്ജമാകും. മുഴുവന്‍ ജീവനക്കാരും ഇന്നും മുതല്‍ ഓഫീസുകളിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മതിയായ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്.

ഷാര്‍ജയില്‍ 30% സര്‍ക്കാര്‍ ജീവനക്കാരും ഇന്നു മുതല്‍ ഓഫീസുകളിലെത്തും. ഗര്‍ഭിണികള്‍, പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍, രോഗബാധിതര്‍, ശാരീരികാവശതകളുള്ളവര്‍ എന്നിവരെ മെഡിക്കല്‍ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഓഫീസുകളില്‍ വരുന്നത് ഒഴിവാക്കുമെന്നും അറിയിച്ചു.

Read more

60 വയസിന് മുകളിലുള്ള ജീവനക്കാര്‍, ഒന്‍പതിലോ താഴെയോ ക്ലാസുകളില്‍ പഠിക്കുന്ന മക്കളുള്ള വനിതാ ജീവനക്കാര്‍ എന്നിവരും ഓഫീസില്‍ എത്തേണ്ടതില്ല.